ബേഡഡുക്കയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് രണ്ട് കോടി വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫിസിന്റെയും നാഷണല്‍ സഫായി കരംചാരിസ് ഫിനാന്‍സ് ആന്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും സഹകരണത്തോടെ ബേഡഡുക്ക പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് രണ്ട് കോടി രൂപയുടെ വായ്പ നല്‍കി. പഞ്ചായത്ത് സിഡിഎസിന് കീഴിലുള്ള 47 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പ ലഭിച്ചത്. കെ കുഞ്ഞിരാമന്‍ എംഎല്‍എ വായ്പാ വിതരണം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്തു ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ പി കെ ഗോപാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, സ്ഥിരംസമിതി അധ്യക്ഷരായ എ ബാലന്‍, എം ശാന്തകുമാരി, എം ധന്യ, കുടുബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, കെ എസ് ബി സി ഡി സി കാസര്‍കോട് പ്രൊജക്ട് അസിസ്റ്റന്റ് എന്‍ എം മോഹനന്‍, പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി പി എസ് രതീഷ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ കെ ഓമന സംസാരിച്ചു.
- Log in to post comments