Post Category
വെള്ളപ്പൊക്കം: പന്തളത്ത് യോഗം ചേര്‍ന്നു
വെള്ളപ്പൊക്കമുണ്ടായാല്‍ പന്തളത്ത് അടിയന്തരമായി സ്വീകരിക്കേണ്ട മുന്‍കരുതലും നടപടികളും നിശ്ചയിക്കുന്നതിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എല്ലാ വാര്‍ഡുകളിലും ക്യാമ്പുകള്‍ തുറക്കുന്നതിന് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. 60 വയസിന് മുകളിലുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ തുറക്കും. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ താമസിപ്പിക്കും. ആവശ്യമെങ്കില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മൈക്ക് അനൗണ്‍സ്‌മെന്റും നടത്തും.
നഗരസഭാ അധ്യക്ഷ ടി.കെ. സതി, വൈസ് ചെയര്‍മാന്‍ ആര്‍. ജയന്‍, തഹസീല്‍ദാര്‍ ബീന എസ്. ഹനീഫ്, രാധാ രാമചന്ദ്രന്‍, ലസിത ടീച്ചര്‍, കെ.ആര്‍. രവി, വിജയകുമാര്‍, കെ. പ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments