Skip to main content

ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും;* *ജാഗ്രത തുടരണം- മന്ത്രി രാമകൃഷ്ണന്‍*

ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴുമുണ്ടെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ജില്ലയുടെ പല ഭാഗങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകാം. ഇതാണ് ഇന്നലെ ഇടുക്കിയിലുണ്ടായതെന്നും ജാഗ്രതയുടെ കാര്യത്തില്‍ ഇത് നമുക്ക് പാഠമാകണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയുണ്ടായ മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവഹാനി ഇല്ലാതാക്കാനായത് ജില്ലാ ഭരണകൂടത്തിന്റെ അവസരോചിത ഇടപെടലില്‍ പ്രദേശത്തെ ജനങ്ങളെ മാറ്റിത്താമസിപ്പിച്ചത് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ പ്രളയ- കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ എത്തിയ തൊഴില്‍ മന്ത്രി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, അസി. കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം മുഹമ്മദ് യൂസുഫ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.

 

date