Skip to main content

*കാലവര്‍ഷം: റോഡുകളിലെ തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ചുമതല നല്‍കി*

ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് അധീനതയിലുള്ളതും അല്ലാത്തതുമായ എല്ലാ റോഡുകളിലും കാലവര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് പി.ഡബ്ലിയു.ഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ആഗസ്റ്റ് 12 വരെയാണ്  കാലാവധി. ഇത് സംബന്ധിച്ച് ദൈനംദിന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ചെലവുകള്‍ സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കും.

date