Skip to main content

ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാധ്യത :  ഇന്ന് റെഡ് അലർട്ട് 

 അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ജില്ലയിൽ (ഓഗസ്റ്റ് ഒൻപത് ) റെഡ് അലർട്ട് പ്രഖ്യാപിച്ചു.  24 മണിക്കൂറിൽ 204.5മി. മിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.  പൊതുജനങ്ങളും ഉദ്യോഗസ്ഥരും  അതീവ ജാഗ്രത പാലിക്കണം. രാത്രി സമയങ്ങളിൽ മഴശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉരുൾ പൊട്ടൽ -മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ മാറിതാമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം. ജില്ലയിൽ നാളെ (ഓഗസ്റ്റ് 10) ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

date