Skip to main content

മലപ്പുറം ജില്ലയില്‍ 114  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

 

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് എട്ട്) 114 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

സമ്പര്‍ക്കത്തിലൂടെ 100 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,134 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,103 പേര്‍ക്ക്
1,300 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 31,857 പേര്‍

ഉറവിടമറിയാതെ 11  പേര്‍ക്ക് രോഗബാധ

 

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

 

കോട്ടക്കല്‍ സ്വദേശിനി (23), ഒഴൂര്‍ സ്വദേശി (36), ഓമാനൂര്‍ സ്വദേശി (24), പൊന്മള സ്വദേശി (35), കോഡൂര്‍ സ്വദേശി (29), കോഡൂര്‍ സ്വദേശിനി (36), കോഡൂര്‍ സ്വദേശിനി (30), കോഡൂര്‍ സ്വദേശി (25), കോഡൂര്‍ സ്വദേശി (30), തിരൂര്‍ സ്വദേശി (25), താനാളൂര്‍ സ്വദേശി (17), താനാളൂര്‍ സ്വദേശി (41), ഈശ്വരമംഗലം സ്വദേശി (55), ഈശ്വരമംഗലം സ്വദേശിനി (43), ഈശ്വരമംഗലം സ്വദേശി (30), വെട്ടം സ്വദേശിനി (52), താനാളൂര്‍ സ്വദേശി (52), പെരുവെള്ളൂര്‍ സ്വദേശി (57), എ.ആര്‍ നഗര്‍ സ്വദേശി (42), തിരൂര്‍ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (45), പെരുവെള്ളൂര്‍ സ്വദേശിനി (30), കോട്ടക്കല്‍ സ്വദേശി (25), തിരൂരങ്ങാടി സ്വദേശി (33), വാഴയൂര്‍ സ്വദേശി (24), തിരൂരങ്ങാടി സ്വദേശി (23), മമ്പാട് സ്വദേശിനി (64), കരുവാരകുണ്ട് സ്വദേശി (29), കരുവാരകുണ്ട് സ്വദേശിനി (35), എ.ആര്‍ നഗര്‍ സ്വദേശി (അഞ്ച്), കോട്ടക്കല്‍ സ്വദേശി (30), ഊര്‍ങ്ങാട്ടിരി സ്വദേശി (33), കരുവാരകുണ്ട് സ്വദേശി (21), കൊണ്ടാട്ടി സ്വദേശി (45), ഊര്‍ങ്ങാട്ടിരി സ്വദേശി (26), ഊര്‍ങ്ങാട്ടിരി സ്വദേശി (55), കരിങ്ങാപ്പാറ സ്വദേശി (32), ആന്തിയൂര്‍ക്കുന്ന് സ്വദേശി (17), കൊട്ടപ്പുറം സ്വദേശിനി (31), കൊട്ടപ്പുറം സ്വദേശിനി (71), ആന്തിയൂര്‍കുന്ന് സ്വദേശിനി (67), ആന്തിയൂര്‍കുന്ന് സ്വദേശിനി (മൂന്ന്), ആന്തിയൂര്‍കുന്ന് സ്വദേശി (77), കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശി (47), കോട്ടക്കല്‍ സ്വേദേശി (27), കൊണ്ടോട്ടി സ്വദേശിനി (30), കൊട്ടപ്പുറം സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശി (67), കൊണ്ടോട്ടി സ്വദേശി (13), പെരുവെള്ളൂര്‍ സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശി (ഏഴ്), പെരുവെള്ളൂര്‍ സ്വദേശി (ആറ്), കൊട്ടപ്പുറം സ്വദേശിനി (18), കൊട്ടപ്പുറം സ്വദേശി (12), ഐക്കരപ്പടി സ്വദേശി (36), പെരുവെള്ളൂര്‍ സ്വദേശി (10), പെരുവെള്ളൂര്‍ സ്വദേശിനി (51), പുളിക്കല്‍ സ്വദേശി (66), ഊര്‍ങ്ങാട്ടിരി സ്വദേശിനി (11), വെറ്റിലപ്പാറ സ്വദേശിനി (28), അരീക്കോട് സ്വദേശി (23), വാണിയമ്പലം സ്വദേശി (68), ആലംകോട് ഒതളൂര്‍ സ്വദേശി (18), തിരൂരങ്ങാടി സ്വദേശി (23), തിരൂരങ്ങാടി സ്വദേശി (39), തുരൂരങ്ങാടി സ്വദേശി (31), തിരൂര്‍ സ്വദേശിനി (20), തിരൂര്‍ സ്വദേശി (40), തിരൂര്‍ സ്വദേശി (21), കോട്ടക്കല്‍ സ്വദേശി (19), തിരൂര്‍ സ്വദേശി (16), തിരൂര്‍ സ്വദേശിനി (26). തിരൂര്‍ സ്വദേശിനി (17), തിരൂര്‍ സ്വദേശിനി (അഞ്ച്), തിരൂര്‍ സ്വദേശിനി (22), തിരൂര്‍ സ്വദേശിനി (മൂന്ന്), തിരൂര്‍ സ്വദേശിനി (80), കോട്ടക്കല്‍ സ്വദേശി (മൂന്ന്), എടരിക്കോട് സ്വദേശി (54), കോട്ടക്കല്‍ സ്വദേശിനി (40), എ. ആര്‍ നഗര്‍ സ്വദേശി (68), കൊട്ടപ്പുറം സ്വദേശി (12), ഐക്കരപ്പടി സ്വദേശിനി (27), കൊണ്ടോട്ടി സ്വദേശിനി (52), തേഞ്ഞിപ്പലം സ്വദേശി (49), പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിനി (70), പത്തപ്പിരിയം സ്വദേശി (26), താഴേക്കോട് അരക്കുപറമ്പ് സ്വദേശി (34), ചീക്കോട് സ്വദേശി (35) എന്നിവര്‍ക്കും ഉറവിടമറിയാതെ ആരോഗ്യ പ്രവര്‍ത്തകനായ മലപ്പുറം കുന്നുമ്മല്‍ സ്വദേശി (39), പുളിക്കല്‍ സ്വദേശിനി (65), വള്ളുവമ്പ്രം മുസ്ല്യാര്‍പീടിക സ്വദേശി (47), തൃപ്പനച്ചി സ്വദേശി (68), കാവനൂര്‍ സ്വദേശി (44), നെടുവ സ്വദേശി (50), തിരൂരങ്ങാടി സ്വദേശി (15), കൊട്ടപ്പുറം സ്വദേശിനി (ഏഴ്), ഒതുക്കുക്കങ്ങല്‍ സ്വദേശി (24), പെരിന്തല്‍മണ്ണ സ്വദേശി (41), പൂക്കോട്ടൂര്‍ സ്വദേശിനി (29) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

 

തമിഴ്‌നാട്ടില്‍ നിന്നെത്തിയവരായ വെളിമുക്ക് സ്വദേശി (30), മൂന്നിയൂര്‍ സ്വദേശി (28), വള്ളുവമ്പ്രം സ്വദേശി (39), കര്‍ണ്ണാടകയില്‍ നിന്നെത്തിയ മമ്പുറം സ്വദേശിനി (25), പാണ്ടിക്കാട് സ്വദേശി (28), മഹാരാഷ്ട്രയില്‍ നിന്നെത്തിയ പെരുമ്പിലാവ് സ്വദേശി (23) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

 

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

 

സൗദിയില്‍ നിന്നെത്തിയവരായ മാറഞ്ചേരി സ്വദേശിനി (28), പറമ്പില്‍പീടിക ചീനിക്കല്‍ സ്വദേശി (29), കാളികാവ് സ്വദേശി (47), കാളികാവ് സ്വദേശി (54), കോഡൂര്‍ ഒറ്റത്തറ സ്വദേശിനി (26), ദുബായില്‍ നിന്നെത്തിയവരായ പൊന്നാനി പാലപ്പെട്ടി സ്വദേശി (36), കണ്ണമംഗലം സ്വദേശി (39), വളാഞ്ചേരി സ്വദേശി (46) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു.

 

നിരീക്ഷണത്തിലുള്ളത് 31,857 പേര്‍

 

31,857 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,060 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 493 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 14 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 60 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 52 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 114 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 320 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 29,566 പേര്‍ വീടുകളിലും 1,231 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

 

64,475 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

 

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 72,659 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 70,615 പേരുടെ ഫലം ലഭ്യമായതില്‍ 64,475 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,964 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

 

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

date