ഓഗസ്റ്റ് മാസത്തെ റേഷൻ
ആലപ്പുഴ: അന്ത്യോദയ അന്നയോജന എ.എ.വൈ. കാർഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കേന്ദ്ര സർക്കാരി്ന്റെ പി.എം.ജി.കെ.എ.വൈ പ്രകാരം എ.എ.വൈ. കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗം (പി.എച്ച്.എച്ച്) കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പ്രകാരം പി.എച്ച്.എച്ച്. കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും.
പൊതുവിഭാഗം സബ്സിഡി എൻ.പി.എസ്. കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കിൽ ലഭിക്കും. ലഭ്യതയ്ക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ മൂന്നു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം എൻ.പി.എൻ.എസ്. കാർഡിന് അഞ്ച് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. ലഭ്യതയ്ക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ മൂന്നു കിലോ വരെ ആട്ട കിലോയ്ക്ക് 17രൂപ നിരക്കിൽ ലഭിക്കും. എല്ലാ വിഭാഗത്തിലുമുളള വൈദ്യൂതീകരിക്കപ്പെട്ട വീടുകളിലെ (ഇ കാർഡിന് ) 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യൂതീകരിക്കാത്ത വീടുകളിലെ(എന്.ഇ) കാർഡിന് നാലു ലിറ്റർ മണ്ണെണ്ണയും, ലിറ്ററിന് 31 രൂപ നിരക്കിൽ ലഭിക്കും. ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും സംശയവും പരാതികളും ഉണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസ്, ചേർത്തല :0478-2823058, അമ്പലപ്പുഴ :0477-2252547 കുട്ടനാട് :0477-2702352, കാർത്തികപ്പളളി :0479-2412751 , മാവേലിക്കര :0479-2303231 ചെങ്ങന്നൂർ :0479-2452276, ജില്ല സപ്ലൈ ഓഫീസ് ആലപ്പുഴ :0477-2251674.
- Log in to post comments