Skip to main content

ജില്ലയിൽ ഇത് വരെ തുറന്നത് 24 ദുരിതാശ്വാസ ക്യാമ്പുകൾ

 

ആലപ്പുഴ : കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 24ക്യാമ്പുകൾ.  കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻകോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. . ചെങ്ങന്നൂർ താലൂക്കിൽ 17 ക്യാമ്പുകളിലായി 149 കുടുംബത്തിലെ 573 ആളുകളെ പാർപ്പിച്ചിട്ടുണ്ട്. മാവേലിക്കര താലൂക്കിൽ 2 ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 22 ആളുകളാണുള്ളത്. ചേർത്തല താലൂക്കിലെ ഒരു ക്യാമ്പിൽ 13 കുടുംബങ്ങളിലെ 36 ആളുകളാണുള്ളത്. കാർത്തികപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ 44 കുടുംബങ്ങളിലെ 142 ആളുകളെയാണ് പാർപ്പിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിൽ കാവാലത്തെ രണ്ടു ക്യാമ്പുകളിലായി 2 കുടുംബത്തിലെ 11 ആളുകളാണുള്ളത്.  പുളിങ്കുന്നിൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ ക്യാമ്പ് ആരംഭിച്ചു ഒരു കുടുംബത്തിലെ ഒരു വനിതയും രണ്ടു കുട്ടികളുമടക്കം മൂന്നു പേരാണ് ഇവിടെയുള്ളത്.

ജില്ലയിൽ ആകെ 24 ക്യാമ്പുകളിലായി 222 കുടുംബങ്ങളിലെ 787ആളുകളാണ് നിലവിലുള്ളത്.ഇതിൽ 335 പേർ സ്ത്രീകളും, 351 പുരുഷന്മാരും, 108പേർ കുട്ടികളും, 22 മുതിർന്നവരും രണ്ടു  ഗർഭിണികളുമാണ്.

Camp update @6.00pm

കുന്നുമ്മ വില്ലേജിൽ ലിറ്റിൽ ഫ്ലവർ സ്കൂളിൽ നാലു കുംടുംബങ്ങളിൽ നിന്നായി 9 പേര് ക്യാമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്.കൈനകരി സെന്റ് മേരീസ്‌ സ്കൂളിലും ക്യാമ്പിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. 
നിലവിൽ താലൂക്കിൽ നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും കുട്ടനാട് തഹസിൽദാർ പറഞ്ഞു.
 

date