Skip to main content

കാലവർഷം: സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

 

ജില്ലയിൽ കാലവർഷം ആരംഭിക്കുകയും മഴ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ     സ്വീകരിക്കുന്ന  സുരക്ഷാ നടപടികൾ  സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ  യോഗത്തിൽ എ.ഡി.എം ആർ.പി സുരേഷ്  പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ചുവടെ.

നിർദേശങ്ങൾ

1. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയുള്ള യാത്രകൾ കർശനമായി നിരോധിച്ചു.

2. അടുത്ത രണ്ടാഴ്ചത്തേക്ക് ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം. ക്രഷിങ് നടത്താവുന്നതാണ്. 

3. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി അട്ടപ്പാടി,  നെല്ലിയാമ്പതി മലപ്രദേശങ്ങളിൽ ഓരോ ജെ സിബി വീതം സജ്ജമാക്കും. 

4. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് അനുസരിച്ച് ഷട്ടർ ഉയർത്തേണ്ട സാഹചര്യമുള്ളതിനാൽ അടുത്ത രണ്ടാഴ്ചത്തേക്ക് പുഴകളിൽ കുളിക്കുന്നതിനോ മീൻ  പിടിക്കുന്നതിനോ  ഇറങ്ങരുത്.  

5. മണ്ണിടിച്ചിൽ ഭീതിയുള്ള എല്ലാ പ്രദേശങ്ങളിലെയും ജനങ്ങളെ അടുത്ത ഒരാഴ്ചത്തേക്ക് അനുയോജ്യമായ ക്യാമ്പുകളിലേക്ക് ഉടൻ മാറ്റും.

date