Post Category
ഇന്ന്(ആഗസ്റ്റ് 12) ഉച്ചയ്ക്ക് 12 മുതല്‍ മത്സ്യബന്ധനത്തിന് അനുമതി
ട്രോളിങ് നിരോധനത്തിന് ശേഷം ഇന്ന്(ആഗസ്റ്റ് 12) ഉച്ചയ്ക്ക് 12 മുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി. ഒറ്റയക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി. ഞായറാഴ്ച അവധിയായിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബീച്ചില്‍ തുറക്കുന്ന കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2164/2020)
date
- Log in to post comments