ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിച്ചു
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിച്ചു. എലിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിന്‍. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ ബോധവത്കരണ വാഹനപ്രചാരണ ക്യാമ്പയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ ഗുളിക വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്‍, മാസ് മീഡിയ ഓഫീസര്‍മാരായ എസ് ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യൂ, ഡോ നജീബ്, ഡോ ടിമ്മി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും(എല്ലാ ചൊവ്വാഴ്ച്ചകളിലും) എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യും. വെള്ളക്കെട്ടിലും മലിനജലം നിറഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങളിലും ജോലിക്കിറങ്ങുന്നവര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഴ്ച്ചയിലൊരിക്കല്‍ ഗുളിക കഴിക്കണമെന്നും ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2152/2020)
- Log in to post comments