ആസൂത്രണ സമിതി: 81 പദ്ധതികള്‍ക്ക് അംഗീകാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.
സുഭിക്ഷ കേരളം പദ്ധതിയുമായി ഭാഗമായ ഒരു കോടി ഫലവൃക്ഷത്തൈ നടല്‍, മത്സ്യകൃഷി, ജലജീവന്‍ അടക്കമുള്ള കുടിവെള്ള പദ്ധതികള്‍, അങ്കണവാടികളുടെ നവീകരണം, പകല്‍വീടിന് സ്ഥലമേറ്റെടുക്കല്‍, മാലിന്യ സംസ്‌കരണം എന്നിവയാണ് പുതിയ പദ്ധതികളായി അവതരിപ്പിച്ചത്.
സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉത്പാദന/സേവന മേഖലകളിലെ ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ആഗസ്റ്റ് 15 നകം പൂര്‍ത്തിയാക്കാന്‍ തീരിമാനിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഉത്പാദനം നടത്തുന്ന ജനങ്ങള്‍ക്ക് ജില്ലയിലെ തിരഞ്ഞെടുത്ത സഹകരണ സംഘങ്ങള്‍ മുഖേന വിപണനം നടത്തുന്നത് സംബന്ധിച്ച കൂടിയാലോചനാ യോഗം അടുത്തയാഴ്ച്ച നടത്തും.
ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എം വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങളായ എസ് വേണുഗോപാല്‍, എന്‍ രവീന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ജലജ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, ആസൂത്രണ-തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2153/2020)
- Log in to post comments