Skip to main content

എ.എന്‍.എം കോഴ്‌സിന് അപേക്ഷിക്കാം

 

 

പെരിങ്ങോട്ടുകുറിശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ 2020-2022 വര്‍ഷത്തെ എ.എന്‍.എം. കോഴ്‌സിന് അപേക്ഷിക്കാം (ആരോഗ്യവകുപ്പ് ഡയറക്ടറുടെ 28/07/2020-ലെ വിജ്ഞാപനം). ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിര താമസക്കാരായ പ്ലസ്ടു/തത്തുല്യ യോഗ്യതയുളള പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 2019 ഡിസംബര്‍ 31 ന് 17 വയസ്സ് തികയണം. 30 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി വിഭാഗത്തിന് മൂന്നും എസ്.സി./എസ്.ടി വിഭാഗത്തിന് അഞ്ചും വയസ്സിളവുണ്ട്. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും www.dhs.kerala.gov.in ല്‍ ലഭിക്കും. എസ്.സി./എസ.ടിവിഭാഗം 75 രൂപയും മറ്റുളളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് അസ്സല്‍ ചെലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം പെരിങ്ങോട്ടുകുറിശ്ശി ഗവ. ജൂനിയര്‍ പബ്ലിക് നഴസിംഗ് ട്രെയിനിങ് സെന്റര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍ : 04922-217241.

date