പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
പട്ടാമ്പി താലൂക്കില്‍ മുതുതല ഗ്രാമപഞ്ചായത്തിലെ മുതുതല വില്ലേജില്‍ ബ്ലോക്ക് നം. 26 ല്‍ റീസര്‍വ്വേ നമ്പര്‍ 195/3 ല്‍ ഉള്‍പ്പെട്ട 50 സെന്റ് സ്ഥലത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം നിര്‍മ്മിക്കുന്നതിന് 2018 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ് 27എ(9) പ്രകാരം അനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ഈ സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കിയ ഭൂമിയാണെന്നും, പരിവര്‍ത്തനം സമീപത്തുളള നെല്‍വയലുകളെ പ്രതികൂലമായി ബാധിക്കില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നീരൊഴുക്കിനെ ബാധിക്കില്ലെന്നും സമീപത്ത് നെല്‍വയലുകള്‍ ഇല്ലെന്നുമുളള ഒറ്റപ്പാലം സബ് കലക്ടര്‍റുടെ റിപ്പോര്‍ട്ടിന്റെ് അടിസ്ഥാനത്തിനാലാണ് ഗവര്‍ണര്‍ നിര്‍മ്മാണാനുമതി നല്‍കിയത്. അനുമതി പ്രകാരം ഈ സ്ഥലത്തെ 10 ശതമാനം ഭൂമി ജലസംരക്ഷണ നടപടികള്‍ക്ക് നീക്കി വയ്ക്കുകയും ഭൂമിയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നില്ലായെന്നും ജലസംരക്ഷണ നടപടികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഉറപ്പാക്കണമെന്നും ആയതിനാല്‍ പൂര്‍ണ്ണമായോ ഭാഗികമായോ വീഴ്ചവരുത്തുന്ന പക്ഷം ആര്‍.ഡി.ഒയ്ക്ക് സ്വമേധയാ ഉത്തരവ് റദ്ദാക്കാമെന്നും ഉത്തരവില്‍ പറയുന്നു.
- Log in to post comments