കോവിഡ് - 19: ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തര്‍ക്കും പഞ്ചായത്തിലെ മറ്റ് നാല് പേര്‍ക്കുമുള്‍പ്പടെ ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണാക്കിയതായി ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ അറിയിച്ചു. പോലീസും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായാണ് തീരുമാനം എടുത്തത്. പഞ്ചായത്തിൽ ഇന്ന് (ഓഗസ്റ്റ് 12) മുതൽ അവശ്യ സർവ്വീസുകളലാത്ത എല്ലാ കടകളും അടച്ചിടും. പച്ചക്കറി കടകള്‍, പാല്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്ക് എന്നിവ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുവെന്നും പ്രസിഡന്റ് അറിയിച്ചു.
ആലത്തൂര്‍ പഞ്ചായത്തിലെ 1, 3, 5, 6, 11, 12, 14, 15 എന്നീ എട്ടു വാര്‍ഡുകളിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്ത നാലു പേരാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.
- Log in to post comments