Skip to main content

അട്ടപ്പാടിയിൽ 11 കെ.വി. വൈദ്യുതിലൈൻ  പുനസ്ഥാപിച്ചു. 

 

അട്ടപ്പാടിയിൽ 11 കെ.വി. വൈദ്യുതലൈൻ  പുനസ്ഥാപിച്ചതായും   ഷോളയൂരിലെ ചില  പ്രദേശങ്ങളിലൊഴികെ അട്ടപ്പാടിയിലെ  എല്ലായിടത്തും നാളെ വൈദ്യുതി എത്തുമെന്നും  അഗളി സബ് ഡിവിഷൻ  അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ടി.ആർ. പ്രേംകുമാർ അറിയിച്ചു.  എൽ.ടി. ലൈനുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കേണ്ട  സാഹചര്യമാണ് നിലവിലുള്ളത്.  അതിനാൽ ഇന്ന് (ഓഗസ്റ്റ് 12 ) മുതൽ  എൽ.ടി. ലൈനുകളുടെ പണി ആരംഭിക്കും. അട്ടപ്പാടി മേഖലയിലെ കോട്ടത്തറ, അഗളി തുടങ്ങിയ രണ്ട് സെക്ഷനുകളിലായി 100 ലധികം പോസ്റ്റുകളാണ് തകരാറിലായിരിക്കുന്നത്. വരും ദിവങ്ങളിൽ അത്  പൂർത്തിയാക്കിയാൽ അട്ടപ്പാടി മേഖലയിൽ പൂർണമായും  വൈദ്യുതി എത്തിക്കാൻ കഴിയും.

അട്ടപ്പാടിയിലെ  മോശം കാലാവസ്ഥയും ഭൂപ്രകൃതിയും ജോലികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ടെങ്കിലും അട്ടപ്പാടിയിലെ  നിലവിലെ കരാർ ജീവനകാർക്ക് പുറമെ ഷൊർണ്ണൂർ ഡിവിഷനിൽ ജോലി ചെയ്യുന്ന കോൺട്രാക്ടർമാരെ കൂടി  ഉപയോഗിച്ചാണ് കെ.എസ്. ഇ. ബി. ദ്രുതഗതിയിൽ ജോലികൾ  തീർക്കുന്നതെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

കഴിഞ്ഞ മൂന്നിനാണ് ചുരത്തിൽ കനത്ത മഴയെ തുടർന്ന് 33 കെ.വി. വൈദ്യുതി ടവർ  തകരുകയും പൂർണ്ണമായും അട്ടപ്പാടി മേഖല ഇരുട്ടിലാവുകയും ചെയ്തത്.

date