Post Category
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം
വടശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ സ്‌കൂളില്‍ നേരിട്ടും ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് റാന്നി എന്ന വിലാസത്തിലും ലഭ്യമാക്കാം. ജാതി, വരുമാനം, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 18. ഫോണ്‍: 04735 227703.
date
- Log in to post comments