Skip to main content

മഴക്കെടുതി: 5.58 ലക്ഷം രൂപയുടെ നഷ്ടം

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 12) കനത്ത മഴയില്‍ 24 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നു കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 5.58 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കരുനാഗപ്പള്ളി, കുന്നത്തൂര്‍,  താലൂക്കുകളില്‍  നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊട്ടാരക്കരയില്‍ 16 വീടുകള്‍ക്ക് ഭാഗികകമായി  നാശം. നഷ്ടം 4.1 ലക്ഷം രൂപ. പുനലൂരില്‍ നാല്  വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 72,000 രൂപയുടെ  നഷ്ടമുണ്ടായി. കൊല്ലത്ത് മൂന്ന് വീടുകളാണ് ഭാഗികമായി  തകര്‍ന്നത്. ഇവിടെ മൂന്ന്  കിണറുകള്‍ക്കും നാശമുണ്ട്.  70,000 രൂപയുടെ നാശം കണക്കാക്കി. പത്തനാപുരത്ത് ഒരു വീട് ഭാഗികമായി തകരുകയും 6,000 രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തു.
(പി.ആര്‍.കെ നമ്പര്‍ 2177/2020)

 

date