കുറ്റകൃത്യത്തിന് ഇരയായവര്‍ക്ക് ധനസഹായം നല്‍കി
കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്ക് പറ്റിയിട്ടുള്ളവര്‍ക്കുമായി ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന നടപ്പാക്കുന്ന ജീവനം പദ്ധതിയിലൂടെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലാ ജഡ്ജിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജഡ്ജ് റ്റി.കെ രമേശ് കുമാര്‍ ധനസഹായ വിതരണം നടത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എസ് സൈമ, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ജി. ആര്‍.ബില്‍കുല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ ആര്‍.പ്രദീപ് കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.വി.ജ്യോതി രാജ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുറ്റകൃത്യത്തിന് ഇരയായ 26 ഗുണഭോക്താക്കള്‍ക്കാണ് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ധനസഹായം ലഭ്യമാക്കിയത്.
2020-21 സാമ്പത്തിക വര്‍ഷം ജീവനം പദ്ധതി ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2325242.
- Log in to post comments