Skip to main content

ഓടനാവട്ടം സ്വദേശിനിയുമായി സമ്പര്‍ക്കം വന്നവര്‍ക്ക് സ്രവ പരിശോധന

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടത്തിയ കോവിഡ് സ്രവ പരിശോധനയില്‍ ഇന്നലെ(ആഗസ്റ്റ് 12) രോഗം സ്ഥിരീകരിച്ച വെളിയം ഓടനാവട്ടം സ്വദേശിനിയുമായി സമ്പര്‍ക്കം വന്നവര്‍ ഇന്ന്(ആഗസ്റ്റ് 13) രാവിലെ 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സ്രവ ശേഖരണത്തിന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
ആഗസ്റ്റ് നാലിന് രാവിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രി കാഷ്വാലിറ്റി, ഇ സി ജി മുറി, ലാബ് എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നവര്‍, 12.30 ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍, ആഗസ്റ്റ് എട്ടിന് വൈകിട്ട് 5.30 വരെ ഇവരെ ചികിത്സിച്ച വാര്‍ഡില്‍ ഉണ്ടായിരുന്നവര്‍, തുടര്‍ന്ന് അഡ്മിറ്റായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ എം എം വാര്‍ഡില്‍ ആഗസ്റ്റ് എട്ടിന് വൈകുന്നേരം മുതല്‍ ആഗസ്റ്റ് 11 വരെ ഉണ്ടായിരുന്നവര്‍ ഈ ദിവസങ്ങളില്‍ ലാബിന്റെ പരിസരത്തും ക്യാഷ് കൗണ്ടറിലും ഉണ്ടായിരുന്നവര്‍, ആഗസ്റ്റ് 10 ന് രാവിലെ 12-ാം നമ്പര്‍ ഒ പി കൗണ്ടര്‍ സമീപം ഉണ്ടായിരുന്നവര്‍ എന്നിവരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍.
ആഗസ്റ്റ് 10 ന് കൊട്ടാരക്കര പയ്യന്‍സ് ടെക്സ്റ്റയില്‍സിന് എതിര്‍വശത്തുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍ രാവിലെ 11 മണിവരെ ഉണ്ടായിരുന്നവരും 11 ന് നെല്ലിക്കുന്നം അക്ഷയ കേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറും സഹയാത്രികയും ആ സമയത്ത് അക്ഷയകേന്ദ്രത്തിലും പരിസരത്തും ഉണ്ടായിരുന്നവരും തിരികെ 5.30 ന് കൊട്ടാരക്കരയിലേക്ക് യാത്ര ചെയ്ത കെ എസ് ആര്‍ ടി സി ബസിലെ സഹയാത്രികരും കണ്ടക്ടറും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്നു.
 (പി.ആര്‍.കെ നമ്പര്‍ 2179/2020)

date