Skip to main content

ക്ഷീരകർഷകർക്ക് സഹായം

 

ആലപ്പുഴ: പ്രളയം ബാധിച്ച കർഷകരെ സഹായിക്കുന്നതിന് ക്ഷീര വികസന വകുപ്പ്. ജില്ലാ പ്രളയദുരിതാശ്വാസ സമിതി ചെയർമാൻ വി. ധ്യാനസുതൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എന്ന് ഇന്ന് ആലപ്പുഴ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. 

ജില്ലയിലാകെ 130 ക്യാമ്പുകളിലായി 1598 ഉരുക്കൾ ഉണ്ട്. പ്രളയത്തിൽ ഇതുവരെ നാല് കറവപ്പശുക്കളും 8 കിടാങ്ങളും മരണപ്പെട്ടതായി യോഗം വിലയിരുത്തി. 

 

ക്ഷീരകർഷകർക്ക് തീറ്റപ്പുല്ല് വിതരണം നടത്തി .ക്ഷീര സംഘങ്ങൾ മുഖേന കാലിത്തീറ്റ വിതരണം നടത്തുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ, മിൽമയുടെ ഭരണസമിതി അംഗങ്ങൾ, വകുപ്പിലെ ഉദ്യോഗസ്ഥർ ,ക്ഷീരസംഘം പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date