Skip to main content

കോവിഡ്19 ജാഗ്രത പോർട്ടൽ - ഡിജിറ്റൽ രജിസ്റ്റർ സംവിധാനം എങ്ങനെ ഉപയോഗിക്കാം

 

 

covid19jagratha.kerala.nic.in എന്ന പോർട്ടലിൽ പ്രവേശിച്ചതിനു   ശേഷം ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിൽ വരുന്ന വിസിറ്റേഴ്സ് രജിസ്റ്റർ സർവീസസ് എന്ന ലിങ്കിൽ കയറി മൊബൈൽ നമ്പർ കൊടുത്ത് രജിസ്റ്റർ ചെയ്യാം. പിന്നീട് ഡിജിറ്റൽ രജിസ്റ്റർ സേവനം ഉപയോഗപ്പെടുത്തേണ്ട സ്ഥാപനത്തിന്റെ വിവരങ്ങൾ നൽകി സേവ് ചെയ്യാം. ശേഷം ഒരു ക്യു ആർ കോഡ് ജനറേറ്റ് ആവും. ക്യു ആർ കോഡ് ഡൗൺലോഡ് ചെയ്തെടുത്ത് പ്രിന്റ് ചെയ്ത് സ്ഥാപനങ്ങൾക്ക് മുന്നിൽ പതിപ്പിക്കുന്നതാണ്. സ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ സബ്മിറ്റ് ചെയ്തതിനുശേഷം അകത്ത് പ്രവേശിക്കുന്നതോടെ സന്ദർശക വിവരങ്ങൾ ഒരു ഡിജിറ്റൽ രജിസ്റ്റർ ആയി ലഭ്യമാകും.

 

 

കൊവിഡ് ആരിൽ നിന്നും ആരിലേക്കും പകരാവുന്ന  ഈ ഘട്ടത്തിൽ ഇത്തരമൊരു ഡിജിറ്റൽ രജിസ്റ്റർ എല്ലാവരും ഉപയോഗിക്കുക വഴി കോവിഡ്19 പോസിറ്റീവ് ആകുന്ന വ്യക്തിയെയും അവർ  സന്ദർശിച്ച സ്ഥലങ്ങളും സ്ഥാപനങ്ങളും ഓഫീസുകളും അധികൃതർക്ക് എളുപ്പം കണ്ടെത്താനും വേണ്ട നടപടികൾ സ്വീകരിക്കാനും സാധിക്കും. കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ആകുന്ന ഈ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതർക്കും ലഭ്യമാകും. 

 

 

date