Skip to main content

കോവിഡ് ജാഗ്രത പോർട്ടൽ വഴി കോവിഡ് രോഗികൾക്ക് ആംബുലൻസും റെഡി 

 

 

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ കോവിഡ‌് 19 ജാഗ്രത പോർട്ടലിലൂടെയും മൊബൈൽ ആപ്പിലൂടെയും ആംബുലൻസ‌് സൗകര്യം ആവശ്യക്കാർക്ക് ലഭ്യമാക്കാനുള്ള സംവിധാനവും ഇപ്പോൾ ലഭ്യമാണ്. കോവിഡ്  ജാഗ്രത പോർട്ടലിൽ  ഉൾപ്പെടുത്തിയ ആംബുലൻസ‌് മെനുവിൽ  ആവശ്യമുള്ള ആർക്കും റിക്വസ്‌റ്റ്‌ നൽകാം. ഒപ്പം കൺട്രോൾ റൂമിൽ വിളിച്ച് ആവശ്യപ്പെടുന്നവർക്കും ആംബുലൻസ് സൗകര്യം ഈ സേവനം വഴി ലഭ്യമാകും.

 

ആംബുലൻസ‌് ഉടമകൾക്ക‌് കോവിഡ‌് ആവശ്യത്തിനായി രജിസ‌്റ്റർ ചെയ്യാനും  ആംബുലൻസ് ഡ്രൈവർമാരുടെ വിവരങ്ങൾ ചേർക്കാനും ഇതേ മെനുവിൽ സാധിക്കും. 

 

 ഈ പോർട്ടൽ വഴി സംസ്ഥാനത്തിനകത്ത‌് എവിടെ നിന്നും ആംബുലൻസ‌് സേവനം ആവശ്യപ്പെടാം. മൊബൈൽ നമ്പർ നൽകിവേണം റിക്വസ്‌റ്റ്‌‌ നൽകാൻ. ഈ വിവരം ആരോഗ്യവിഭാഗത്തിന‌് കൈമാറും. രജിസ‌്റ്റർ ചെയ്യുന്ന നമ്പറിലേക്ക‌് ബന്ധപ്പെട്ട അധികാരികൾ വിളിച്ച‌്  രോഗിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി അനുയോജ്യമായ ആംബുലൻസ‌് വിട്ടുനൽകും. രോഗിയുടെ അടുത്തുള്ള ആംബുലൻസ‌ിൽ കുറഞ്ഞ സമയത്തിൽ ആശുപത്രിയിലെത്തിക്കാൻ കഴിയുമെന്നതാണ‌് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഒപ്പം ജാഗ്രത പോർട്ടൽ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളും  ഈ ആപ്പ് വഴി ലഭ്യമാകും. ഒരു ആംബുലൻസ‌് നോഡൽ ഓഫീസർ ഇക്കാര്യങ്ങൾ മോണിറ്റർ ചെയ്യാനുണ്ടാകും.

 

--

date