Skip to main content

കുട്ടനാട്: ക്വാറൻറീനിൽ കഴിയുന്നവരെ  ഒഴിപ്പിക്കാൻ നിർദ്ദേശം

 

 

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ  കുട്ടനാട് മേഖലകളിലെ ഹോം ക്വാറൻറീനിൽ  കഴിയുന്നവരെ പൂർണ്ണമായും ആലപ്പുഴ നഗരസഭയിൽ സജ്ജീകരിച്ചിട്ടുള്ള സെൻററുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ  തീരുമാനിച്ചിരുന്നു. എന്നാൽ ക്വാറൻറീനിൽ കഴിയുന്നവർ സജ്ജീകരിച്ചിട്ടുള്ള സെൻററുകളിലേക്ക് പൂർണമായും മാറിയിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുട്ടനാട്ടിൽ  ക്വാറൻറീനിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി.

 

ഇതിനുള്ള വാഹന സൗകര്യങ്ങൾ പഞ്ചായത്ത് തലത്തിൽ ക്രമീകരിക്കും. ഇവരെ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും ആലപ്പുഴ നഗരസഭാ പരിധിയിൽ സജ്ജമാക്കിയിട്ടുള്ള ക്വാറൻറീൻ സെൻറുകളിൽ എത്തിക്കുക.

 

ക്വാറൻറീൻ  സെൻറുകളിൽ ശുചീകരണ പ്രവർത്തനങ്ങളും  ആവശ്യമായ ഭക്ഷണം ഏർപ്പാട് ചെയ്യേണ്ടത് മുനിസിപ്പൽ സെക്രട്ടറിയുടെ ചുമതലയാണെന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. 

പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്

date