Post Category
സഞ്ചരിക്കുന്ന വെറ്റിനറി ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന വെറ്റിനറി ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ബോട്ടിന്റെ ഫ്‌ളാഗ് ഓഫ് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.കെ സന്തോഷ് കുമാര്‍ നിര്‍വ്വഹിച്ചു.
ഓഗസ്റ്റ് 12ന് കൈനകരി നെഹ്‌റുട്രോഫി വാര്‍ഡ്, തിരുമല വാര്‍ഡ്, 13ന് പുളിങ്കുന്ന്, 14ന് മങ്കൊമ്പ് എന്നിവിടങ്ങളില്‍ ക്ലീനിക്കിന്റെ സേവനം ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ക്ക് 0477 2252635 എന്ന നമ്പറില്‍ ബന്ധപ്പെടാം.
date
- Log in to post comments