Post Category
വണ്‍ ടൈം വെരിഫിക്കേഷന്‍ ഓഗസറ്റ് 17,18,19 തീയതികളില്‍
ആലപ്പുഴ: കാര്‍ഷിക വികസന വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 444/2016) തസ്തികയുടെ 2020 ഫെബ്രുവരി 24ന് നിലവില്‍ വന്ന സാധ്യത പട്ടികയില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ഓഗസ്റ്റ് 17,18,19 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്./ പ്രൊഫൈല്‍ മെസേജ് മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, നോണ്‍ ക്രീമി ലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ല പി.എസ്.സി. ഓഫീസില്‍ എത്തണം.
date
- Log in to post comments