Skip to main content

ഗുരുതരമല്ലാത്ത കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ

ഗുരുതരമല്ലാത്ത കോവിഡ്  രോഗികള്‍ക്ക് താത്പര്യമെങ്കില്‍  ജില്ലയില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാം. ജില്ലാ കളക്ടര്‍ എ അലക്‌സാണ്‍്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി വേണുഗോപാലിന്റെയും അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ കോവിഡ്  രോഗികള്‍ക്കാണ് ഈ സൗകര്യം അനുവദിക്കുക.  ഇവര്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യമായ സൗകര്യങ്ങളും,  സ്വന്തമായി  ബാത്ത് അറ്റാച്ച്ഡ് മുറിയും ഉണ്ടാകണം. ഇവര്‍ക്ക് ഓണ്‍ലൈനായാകും ചികിത്സ നല്‍കുക.

 വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ താല്പര്യമുള്ളവര്‍ ആരോഗ്യവകുപ്പിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനമെടുക്കും.

date