ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ പ്രവേശനം
എറണാകുളം: 2020-22 വര്‍ഷത്തേക്കുള്ള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 14 സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം.
യോഗ്യത: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ അല്ലെങ്കില്‍ തത്തുല്യമായി കേരള സര്‍ക്കാര്‍ അംഗീകരിച്ച പരീക്ഷയില്‍ ചുരുങ്ങിയത് 50% മാര്‍ക്ക് നേടിയിരിക്കണം. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രീ-ഡിഗ്രി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ചുരുങ്ങിയത് 50% മാര്‍ക്ക് നേടിയിരിക്കണം. ആകെയുള്ള സീറ്റുകളില്‍ സയന്‍സ് വിഭാഗത്തിന് 40%, ഹ്യൂമാനിറ്റീസ് 40%, കൊമേഴ്‌സ് 20% എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു. അപേക്ഷകളും അനുബന്ധ രേഖകളും കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ (ddeekm@gmail.com) സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 18. വിശദ വിവരങ്ങള്‍ വിദ്യഭ്യാസ ഓഫീസില്‍ നിന്നും www.education.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
- Log in to post comments