കോവിഡിനൊപ്പമുള്ള ജീവിതം ശീലമാക്കണം: കളക്ടര്‍
എറണാകുളം: കോവിഡ് 19 രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇനിയുള്ള കുറച്ചു കാലം കോവിഡിനൊപ്പം ജീവിക്കാന്‍ നാം ശീലിക്കണമെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കോവിഡാനന്തര കാലത്തും ഫലപ്രദമാവുന്ന ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ടെക്കികളുമായി നടത്തിയ സംവാദത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടത്. കോവിഡിനൊപ്പം ജീവിക്കുക എന്നാല്‍ രോഗ ബാധിതനാവുക എന്നല്ല മറിച്ച കോവിഡ് പ്രതിരോധം ജീവിതത്തിന്റെ ഭാഗമാക്കുക എന്നാണ് അര്‍ത്ഥമെന്നും കക്ടര്‍ പറഞ്ഞു.
കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കുകന്നതിനാണ് ജില്ല ഭരണകൂടം പ്രഥമ പരിഗണന നല്‍കുന്നത്. സാമൂഹിക അകലം പാലിക്കുക, കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുക, മാസ്‌ക് ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് പ്രതിരോധത്തെ താളം തെറ്റിക്കുമെന്നും അതിന് ഇടവരുത്തരുതെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. എല്ലാവരും നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ അത് നടപ്പാവുകയുള്ളൂ എന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല നടത്തിയ ഗ്രോത്ത് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായാണ് ടെക്കികളുമായുള്ള സംവാദം നടത്തിയത്. കോവിഡ് ബോധവത്കരണം നടത്തുക, അവബോധമുണ്ടാക്കുക, കോവിഡ് പ്രതിരോധത്തിന് സഹായകമാവുന്ന ആശയങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ഗ്രോത്ത് പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. കുറഞ്ഞ ചെലവില്‍ വെന്റിലേറ്ററുകളുടെ നിര്‍മാണം , ഡിജിറ്റല്‍ ക്ലാസ്‌റൂം, വിര്‍ച്വല്‍ ക്യു സംവിധാനങ്ങള്‍ എന്നിവ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോജക്ട് ഓഫീസര്‍ മാത്യൂസ് നമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments