Post Category
എക്സ്ഗ്രേഷ്യ വിതരണം ആരംഭിച്ചു
ജില്ലയിലെ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളും ഓണക്കാലത്തെ എക്സ്ഗ്രേഷ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്കുള്ള എക്സ്ഗ്രേഷ്യ വിതരണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കിയിട്ടുള്ളവര്‍ക്ക് അതത് അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന കള്ളിയറ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുള്ള എക്സ്ഗ്രേഷ്യ വിതരണം ഇന്ന് (ഓഗസ്റ്റ് 27) ജില്ലാ ലേബര്‍ ഓഫീസില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(ഇ) അറിയിച്ചു. ബന്ധപ്പെട്ടവര്‍ റേഷന്‍ കാര്‍ഡ് സഹിതം ഹാജരാകണം.
date
- Log in to post comments