Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ ധനസഹായത്തിന് 30 വരെ അപേക്ഷിക്കാം

കൊച്ചി: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് ഈ മാസം
30 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 2012,2013 വര്‍ഷങ്ങളില്‍
അതിവര്‍ഷാനുകൂല്യ അപേക്ഷ നല്‍കിയിട്ടും ആനുകൂല്യം ലഭിക്കാത്തവര്‍, അപേക്ഷയുടെ കൈപ്പറ്റ് രസീത്, ബാങ്ക്
പാസ്ബുക്ക,് ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഓഫീസില്‍ ഹാജരാക്കുകയോ
agrilabourekm@gmail.com എന്ന ഇ- മെയ്‌ലില്‍ അയക്കുകയോ വേണം. 60 തികയാത്ത അംഗങ്ങള്‍ക്ക് പിഴ
കൂടാതെ കുടിശ്ശിക തീര്‍ക്കാന്‍ ഇപ്പോള്‍ അവസരമുണ്ടെന്നും ഓഫീസര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9400908695,0484 2631230.

date