Skip to main content

ആരോഗ്യമേഖലയിൽ വികസന കുതിപ്പുമായി ജില്ല; മെഡിക്കൽ കോളേജിൽ ഉൾപ്പടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (സെപ്തംബർ 10 ന് ) മന്ത്രി നിർവഹിക്കും

 

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇന്ന് (സെപ്തംബർ 10) നിർവഹിക്കും. രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടത്തുന്നത്. രാവിലെ 10.30 ന്  എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബിൽ കോവിഡ് പരിശോധനകൾക്കായി നടപ്പാക്കിയ വികസന പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. കാലടി ഗ്രാമപഞ്ചായത്തിലെ വാർഡ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം ഉച്ചക്ക് 12ന് മന്ത്രി നിർവഹിക്കും. 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആകെ 11 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 
ആശുപത്രികൾ കൂടുതൽ രോഗീ സൗഹൃദമാക്കുക യെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ പൂർത്തീകരിച്ചത്. ഇതിനായി ഒ.പി. മുറികൾ നവീകരിച്ചു. കാത്തിരുപ്പു കേന്ദ്രങ്ങളിൽ മികച്ച ഇരിപ്പിടങ്ങളും ശുചിമുറികളും സ്ഥാപിച്ച് ഒ.പി ബ്ലോക്കുകളുടെ സമഗ്ര നവീകരണമാണ് നടപ്പിലാക്കിയത്. മാത്രമല്ല, ഒ.പി ബ്ലോക്കുകള്‍
തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് സ്കൈ ബ്രിഡ്ജുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ പേരെ ഒരേ സമയം ഉൾക്കൊള്ളുന്നതിനായി എട്ട് ഒ.പി. കൗണ്ടറുകൾ സ്ഥാപിച്ച് വിഭാഗം നവീകരിച്ചു. ഒ.പി. ഫാർമസിയുടെ പ്രവർത്തനവും അതോടൊപ്പം നടത്തി.  മൂന്ന് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രൂപയാണ് ഒ.പി.
നവീകരണത്തിനായി ചെലവിട്ടത്. 
ഇ-ഹെല്‍ത്ത് പദ്ധതിയും ആരംഭിച്ചു.
ഒ.പി.കളില്‍ ടോക്കണ്‍ സമ്പ്രദായം
ഏര്‍പ്പെടുത്തി രോഗികള്‍ ക്യൂവില്‍ നില്‍ക്കുന്ന സമയം ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കി. രോഗികളുടെ പരിശോധന ഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഡോക്ടര്‍മാർക്ക് കമ്പ്യൂട്ടറുകളില്‍
ലഭ്യമാക്കുന്ന സംവിധാനങ്ങളും സ്ഥാപിച്ചു.

ഒന്നരക്കോടി രൂപ ചിലവിട്ടാണ് അത്യാധുനിക ഐ.സി.യു. പൂർത്തിയാക്കിയത്. പി.ഡബ്ല്യൂ.ഡി. പുതുക്കി പണിത ഐ.സി.യു കേരളത്തിലെ തന്നെ
ഏറ്റവും മികച്ച ഐ.സി.യുകളില്‍ ഒന്നാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മെഡിക്കൽ കോളേജിലെ മുഖ്യ ഐ.സി.യു ആയി പ്രവര്‍ത്തിക്കുന്നതും ഇതു തന്നെയാണ്. 

ബി.പി.സി.എല്‍.-ന്റെ സി.എസ്.ആര്‍. ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും. ഹൈബി ഈഡൻ എം.പി.യുടെയും, ജോൺ ഫെർണാണ്ടസ് എം എൽ എ യുടെയും ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ വീതവും ചിലവിട്ട് എക്‌മോ മെഷീന്‍ വെന്റിലേറ്റര്‍ അടക്കമുള്ള അത്യാധുനിക
ചികിത്സസംവിധാനങ്ങള്‍ ഐ.സി.യുവില്‍ സ്ഥാപിച്ചിട്ടുണ്ട്. 
പ്രവര്‍ത്തനസജ്ജമാ
യ ഐ.സി.യുവില്‍ ഒരേ സമയം എഴുപതോളം രോഗികളെ കിടത്തി ചികത്സിക്കാന്‍ കഴിയും. നില
വില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള നാല്‍പതോളം കോവിഡ് ബാധിതര്‍ക്ക് കൃത്യമായ രോഗിപരിചരണം
നല്‍കാന്‍ ഇവിടെ സാധിക്കുന്നു.
സി-പാപ് സൗകര്യമുള്ള പതിനാറ് വെന്റിലേറ്ററുകളും,
രണ്ട്എ.ബി.ജി. മെഷീനുകളും, ഒരു അള്‍ട്രാസൗ് സ്‌കാനിംഗ് ആൻഡ്എക്കോ മെഷീനും ഐ.സി.യുവില്‍
സ്ഥാപിച്ചിട്ടുണ്ട്. 

മൂന്ന് പി.സി.ആര്‍. മെഷീനുകളുള്ള ലാബിൻ്റെ നിർമ്മാണവും പൂർത്തിയായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന
ലാബില്‍ ദിവസേന ആയിരം ആര്‍.ടി.പി.സി.ആര്‍. പരിശോധനകള്‍ നടത്താം. പി.സി.ആര്‍ മെഷീന്‍, ബയോസേഫ്റ്റി ക്യാബിനറ്റ്, ലാമിനാര്‍ എയര്‍ഫ്‌ളോ എന്നിവ അടക്കമുള്ള
ഉപകരണങ്ങള്‍ വാങ്ങുന്നതിന്  പി.ടി. തോമസ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ
നിന്നും ഇരുപ്പത്തിയേഴ് ലക്ഷത്തി അന്‍പത്തിയേഴായിരം രൂപയും മെഡിക്കല്‍ കോളേജിലെ
അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ടിൽ നിന്നും പതിനാല് ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ലാബിലേക്ക്
പരിശോധന കിറ്റുകള്‍ വാങ്ങുന്നതിന്. 
ഹൈബി ഈഡൻ എം.പി.യുടെ 
ആസ്തി വികസന ഫണ്ടിൽ നിന്നും മുപ്പത്തിയഞ്ച് ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവഴിച്ചു.

മോർച്ചറിയുടെ വികസന പ്രവർത്തനങ്ങളും ഇതോടൊപ്പം പൂർത്തിയാക്കി. ജോൺ ഫെർണാണ്ടസ് എം എൽ എ യുടെ
ആ്‌സതി വികസന ഫണ്ടിൽ നിന്നും
എണ്‍പത് ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും ചിലവിട്ടാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം തിയേറ്റര്‍ റൂമുകളുടേയും മോര്‍ച്ചറിയുടേയും സമഗ്ര വികസനം
നടപ്പിലാക്കി. ഒരേ സമയം 12 മൃതദേഹങ്ങള്‍ സൂക്ഷിക്കാവുന്ന ബ്ലൂ സ്റ്റാര്‍ ഫ്രീസര്‍ ആണ്
സ്ഥാപിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റൂമുകളില്‍ ടൈല്‍ വിരിക്കുകയും അത്യാധുനിക വെളിച്ച
സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു . 

പവര്‍ ലോണ്‍ട്രി യിൽ
മുപ്പത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒന്നും അറുപത് കിലോഗ്രാം വീതം കപ്പാസിറ്റിയുള്ള രണ്ട്
വാഷിംഗ് മെഷീനുകളും, അന്‍പത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒരു ടമ്പള്‍ ഡ്രയര്‍ റും ഒരു ഫ്‌ലാറ്റ് വര്‍ക്ക്
അയണറും ഉള്‍പ്പെടെ നാല്‍പ്പത്തിര് ലക്ഷം രൂപ ചെലവിട്ട് അലക്കു യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സിവില്‍
ഇലക്ടിക്കല്‍ ജോലികള്‍ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയും ഉപയോഗപ്പെടുത്തി. മണിക്കൂറില്‍ ഇരുന്നൂറ് ബെഡ് ഷീറ്റ് അലക്കി ഉണക്കിയെടുക്കാന്‍ ഈ പവര്‍
ലോണ്‍ട്രിയില്‍ സാധിക്കും. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് നവീകരിച്ച ലോണ്‍ട്രിയുടെ
പ്രവര്‍ത്തനം വളരെ അധികം സഹായകമാണ്.

ഇരുപത്തിയഞ്ച് കോടി രൂപ ചെലവില്‍ എം.ആര്‍.ഐ. അടക്കമുള്ള സംവിധാനങ്ങളോടെയുള്ള
ഇമേജിംഗ് സെന്ററിന്റെ ഭാഗമായി ഒന്നര
കോടി രൂപ വിലയുള്ള ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീനും സ്ഥാപിച്ചു. ആന്തരികാവയവങ്ങളുടെ
പ്രവര്‍ത്തനത്തിന്റെ തത്സമയ വീഡിയോ ചിത്രീകരിക്കുന്ന ഈ സംവിധാനം കേരളത്തില്‍ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിൽ മാത്രമാണ് ഉണ്ടായിരുന്നത്.. 

സുരക്ഷയുടെ ഭാഗമായി 
തൊണ്ണൂറ്റി എട്ട് ലക്ഷത്തി എണ്‍പതിനായിരം രൂപയോളം ചിലവഴിച്ച് നാല് മെഗാഫിക്‌സല്‍
റിസൊലുഷനു ള്ള നൂറ്റിമുപ്പത് ക്യാമറ സ്ഥാപിച്ചു. . കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.സി.യുകളില്‍
ഇരുപത് ക്യാമറ സിസ്റ്റം കൂടി അധികമായി സ്ഥാപിച്ചിട്ടുണ്ട്. സിസ്റ്റത്തില്‍ മൂന്ന് മാസത്തോളമുള്ള
റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ കഴിയും. ക്യാമറക്കും അവശ്യമായ കേബിളുകള്‍ക്കും ഒഴികെ മറ്റൊരു
ഹാര്‍ഡവയറിനും അധികം തുക മുടക്കാതെ സി.സി.ടി.വി സംവിധാനത്തില്‍ നൂറ്റി തോണ്ണൂറ്റി രണ്ട്
ക്യാമറ വരെ സ്ഥാപിച്ച് വികസനം ഇനിയും വിപുലപ്പെടുത്താവുന്നതാണ്.

റീജണൽ പബ്ലിക് ഹെൽത് ലാബിൽ അത്യാധുനിക കോവിഡ് പരിശോധനാ സൗകര്യം

റീജണൽ പബ്ലിക് ഹെൽത് ലാബിലും കോവിഡ് പരിശോധനകൾക്കായി നടപ്പാക്കിയ ആധുനിക സൗകര്യങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്യും. . 45 മിനിറ്റിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന പി.ബി. നാറ്റ് മെഷീനാണ് ലാബിൽ സ്ഥാപിക്കുന്നത്. എട്ട് സാമ്പിളുകൾ വരെ ഒരേ സമയം പരിശോധിക്കാവുന്ന യന്ത്രം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കൈമാറിയത്. പുതിയ ആർ.ടി.പി.സി.ആർ മെഷീനും  ലാബിന് കൈമാറി. ട്രൂ നാറ്റ് പരിശോധനയും ലാബിൽ ലഭ്യമാണ്. പുതിയ സൗകര്യങ്ങൾ എത്തുന്നതോടെ റീജണൽ ലാബിൽ കോവിഡുമായി ബന്ധപ്പെട്ട മുഴുവൻ പരിശോധനകളും നടത്താൻ കഴിയും. 

കാലടിയിൽ ഫെസിലിറ്റേഷൻ സെൻറർ

വാര്‍ഡു തലത്തില്‍ ജനങ്ങള്‍ക്കാവശ്യമായ ആരോഗ്യ  അനുബന്ധ  സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനു വേണ്ടി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ  സഹകരണത്തോടെ നടപ്പിലാക്കുന്ന   പദ്ധതിയാണ് വാര്‍ഡ് ഫെസിലിറ്റേഷന്‍ സെന്‍ററുകൾ. ജനങ്ങള്‍ക്കാവശ്യമായ ആരോഗ്യ - സാമൂഹ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കു സ്ഥലങ്ങളിലാണ് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ ആരംഭിക്കുത്. ദേശിയ ആരോഗ്യ ദൗത്യത്തിന്‍റെ ഫണ്ടുപയോഗിച്ച് സെന്‍ററിന് ആവശ്യമായ ഫര്‍ണിച്ചര്‍, ആരോഗ്യ സംബന്ധമായ ഉപകരണങ്ങള്‍, കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എനിവ ലഭ്യമാക്കും. വാര്‍ഡ് മെമ്പര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തക, കുടുംബശ്രീ എ ഡി എസ്, അംഗന്‍വാടി ടീച്ചര്‍ എന്നിവര്‍ അടങ്ങു കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വ്യത്യസ്ത വിഷയങ്ങളില്‍ അവര്‍ക്ക് ആവശ്യമായ  ട്രെയിനിങ്ങുകള്‍ നല്‍കുക, വിവിധ അസുഖങ്ങളുടെ സ്ക്രീനിംഗ് നടത്തുക, ജീവിത ശൈലി രോഗങ്ങള്‍ വരാതിരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുതിനാവശ്യമായ ബോധവത്കരണ  പരിപാടികള്‍ സംഘടിപ്പിക്കുക, കിടപ്പുരോഗികള്‍ക്ക് ആവശ്യമായ വാക്കര്‍, എയര്‍ ബെഡ്, വീല്‍ ചെയര്‍ എന്നിവ ലഭ്യമാക്കുക, പ്രാഥമിക ചികത്സ ലഭ്യമാക്കുക, വിവിധ ക്ഷേമപെന്‍ഷനുകള്‍ക്ക് ആവശ്യമായ ഫോമുകള്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്‍കുക എന്നിവയാണ് ഫെസിലിറ്റേഷന്‍ സെനറ്ററുകളില്‍ നിന്ന് ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍.
      
എറണാകുളം ജില്ലയില്‍ കാലടി ഗ്രാമപഞ്ചായത്തിലാണ് ആദ്യമായി പൈലറ്റ് അടിസ്ഥാനത്തില്‍  വാര്‍ഡ് ഫെസിലിറ്റേഷന്‍ സെന്‍റ്റര്‍ ആരംഭിക്കുത് . 17  വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തില്‍, എല്ലാ വാര്‍ഡുകളിലും ഫെസിലിറ്റേഷന്‍ സെന്‍റ്റര്‍ ആരംഭിക്കുതിനാവശ്യമായ സ്ഥലം ലഭിക്കുകയും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം വാര്‍ഡുതലത്തില്‍ വിവരശേഖരണം നടത്തുതിനുവേണ്ടി ആശ പ്രവര്‍ത്തകര്‍ക്ക് ടാബും നല്‍കി. .

കുടുംബശ്രീ, ഐ സി ഡി എസ്, തൊഴിലുറപ്പ്  തുടങ്ങിയ എജന്‍സികള്‍ക്കും ഇവിടുത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുതാണ്. ഇത്തരം വാര്‍ഡ്  ഫെസിലിറ്റേഷന്‍ സെന്‍റ്ററുകള്‍ വരുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പോയി മാത്രം ലഭിച്ചിരുന്ന പല സേവനങ്ങളും വാര്‍ഡുകളില്‍ ലഭ്യമാകും.

date