Skip to main content

ഹയർ സെക്കണ്ടറിലഹരി വിരുദ്ധ വെബിനാർ ; ജില്ലാതല ഉദ്ഘാടനം നാളെ (വെള്ളി)

എറണാകുളം : വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ 'കാവലാൾ ' എറണാകുളം ജില്ലാ തല ഉദ്ഘാടനം  നാളെ (11-9 -വെള്ളിയാഴ്ച )നടക്കും. രാവിലെ 11.30 ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം.വിജയൻ വെബിനാർ ഉദ്ഘാടനം ചെയ്യും. അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ ആമുഖ പ്രഭാഷണം നടത്തും. ഹയർ സെക്കണ്ടറി എൻ.എസ്.എസ്. സംസ്ഥാന കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ അധ്യക്ഷത വഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ മുഖ്യാതിഥിയാകും. എൻ.എസ്.എസ് മധ്യമേഖലാ കോർഡിനേറ്റർ പി.ഡി.സുഗതൻ, ജില്ലാ കോർഡിനേറ്റർ പി.കെ.പൗലോസ് തുടങ്ങിയവർ പങ്കെടുക്കും. അസി.എക്സൈസ് ഇൻസ്പെക്ടർ പിഎ. വിജയൻ ക്ലാസ് നയിക്കും. വിദ്യാർത്ഥികളിൽ ലഹരി വർജന- പ്രതിരോധ ശീലം വളർത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. തേവര എസ്.എച്ച്, പൂത്തോട്ട കെ.പി.എം.എച്ച്എസ്.എസ് സ്കൂളുകളാണ് ഉദ്ഘാടന വെബിനാറിൽ പങ്കെടുക്കുന്നത്. വെബിനാറിന്റെ ലൈവ് സ്ട്രീമിംഗ് https://www.facebook.com/vimukthikerala/  വിമുക്തി മിഷൻെറ ഫേസ്ബുക്ക്  പേജിൽ ലഭ്യമാണ്.

date