Skip to main content

എറണാകുളം അറിയിപ്പുകള്‍

വാക് ഇൻ ഇന്റർവ്യൂ 

എറണാകുളം : ആയുഷ് മിഷൻ -ഹോമിയോപതി വകുപ്പിൽ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ  ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ്‌ എന്നിവരുടെ   നിയമനം നടത്തുന്നു.   

യോഗ്യത 

1.ഫർമസിസ്റ്റ് : സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി (ഹോമിയോ )/നഴ്സ് കം ഫർമസിസ്റ്റ് (ഹോമിയോ ). 

അഭിമുഖം : സെപ്റ്റംബർ 23 ന് 10 മണി 

2.നഴ്സ് : ജി. എൻ. എം നഴ്സിംഗ് 

അഭിമുഖം : സെപ്റ്റംബർ 23 ന് 12.30

3.നഴ്സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ : എസ്. എസ്. എൽ. സി, മൂന്നു വർഷത്തെ പ്രവർത്തി പരിചയം 

അഭിമുഖം : സെപ്റ്റംബർ 24 ന് 10. 30 

4. മൾട്ടി പർപ്പസ് സ്റ്റാഫ്‌ : എസ്. എസ്. എൽ. സി, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 

അഭിമുഖം : സെപ്റ്റംബർ 25ന് 10. 30. 

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം കാക്കനാട് ഐ. എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാവണം. ഫോൺ : 0484 2955687

 

ജീവിതമാണ് ലഹരിയെന്ന് പുതുതലമുറ തിരിച്ചറിയണം: ഐ.എം.വിജയൻ

 

എറണാകുളം : ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവാണ് പുതുതലമുറക്ക് വേണ്ടതെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയൻ അഭിപ്രായപ്പെട്ടു. വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ 'കാവലാൾ ' എറണാകുളം ജില്ലാ തല ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ സ്വാധീനം വരും തലമുറയെ നശിപ്പിക്കാതിരിക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഇതിനായി സമൂഹം ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ ആമുഖ പ്രഭാഷണം നടത്തി. ഹയർ സെക്കണ്ടറി എൻ.എസ്.എസ്. സംസ്ഥാന കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ മുഖ്യാതിഥിയായി. എൻ.എസ്.എസ് മധ്യമേഖലാ കോർഡിനേറ്റർ പി.ഡി.സുഗതൻ, ജില്ലാ കോർഡിനേറ്റർ പി.കെ.പൗലോസ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ പിഎ. വിജയൻ ക്ലാസ് നയിച്ചു വിദ്യാർത്ഥികളിൽ ലഹരി വർജന- പ്രതിരോധ ശീലം വളർത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. തേവര എസ്.എച്ച്, പൂത്തോട്ട കെ.പി.എം.എച്ച്എസ്.എസ് സ്കൂളുകളാണ് ഉദ്ഘാടന വെബിനാറിൽ പങ്കെടുത്തത്. തുടർ ദിവസങ്ങളിൽ ജില്ലയിലെ 102 ഹയർ സെക്കണ്ടറി സ്കൂളുകളിലും വെബിനാർ നടത്തും. ഇതു വഴി അയ്യായിരത്തോളം ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ പ്രാരണം എത്തിക്കുകയാണ് ലക്ഷ്യം.

ഫോട്ടോ അടക്കുറിപ്പ്:

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ വെബിനാറിന്റെ ജില്ലാ തല ഉദ്ഘാനം ഐ.എം.വി ജയൻ നിർവഹിക്കുന്നു.

 

പറവൂർ ബ്ലോക്ക്‌ പരിധിയിലെ  ക്ഷീര കർഷകർക്ക്  സബ്‌സിഡി നൽകി 

എറണാകുളം : പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലുള്ള ചേന്ദമംഗലം, ചിറ്റാറ്റുക്കര, വടക്കേക്കര, ഏഴിക്കര, കോട്ടുവള്ളി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് ഉള്ള പാൽ സബ്സിഡി വിതരണത്തിന്റെ ഉത്‌ഘാടനം പറവൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യേശുദാസ് പാറപ്പിള്ളി നിർവഹിച്ചു.  570 ക്ഷീര കർഷകർക്കാണ്   സബ്‌സിഡി നൽകിയത്. 

 

ഏപ്രിൽ മാസം മുതൽ ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് ലിറ്ററിന് 4 രൂപ നിരക്കിൽ ആണ് സബ്സിഡി നൽകുന്നത്. ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം ഉൾപ്പടെ കർഷകർക്ക് പരമാവധി  40000 രൂപ പദ്ധതി വഴി ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ ശിവശങ്കരൻ, ക്ഷീര വികസന ഓഫീസർ രതീഷ് ബാബു, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ. ബി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

അനുമോദന പത്രം കൈമാറി

 

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരംഭിച്ച കളക്ഷൻ സെൻ്ററിൽ സേവനം ചെയ്ത സിവിൽ ഡിഫൻസ് വളൻ്റിയർമാർക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് അനുമോദന പത്രം കൈമാറി. വളൻ്റിയർ മാർക്കു വേണ്ടി ഏലൂർ സ്റ്റേഷൻ ഓഫീസർ ടി.ബി.രാമകൃഷ്ണൻ അനുമോദന പത്രം ഏറ്റുവാങ്ങി. സിവിൽ ഡിഫൻസ് എറണാകുളം ഡിവിഷണൽ വാർഡൻ ബിനു മിത്രൻ സന്നിഹിതനായിരുന്നു.

date