Skip to main content

കുറഞ്ഞനിരക്കിൽ താമസസൗകര്യം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ തൃശൂർ പുല്ലഴി വനിത ഹോസ്റ്റലിൽ കുറഞ്ഞ നിരക്കിൽ താമസ സൗകര്യം. ഉദ്യോഗാർത്ഥികളായ വനിതകൾ, വിദ്യാർത്ഥിനികൾ എന്നിവർക്കാണ് മുറികൾ നൽകുക. അയ്യന്തോൾ കളക്ടറേറ്റിൽ നിന്ന് ഒന്നര കിലോമീറ്റർ അരികെ പുല്ലഴി ബസ്റ്റോപ്പിന് സമീപമാണ് ഭക്ഷണത്തോടുകൂടിയ താമസ സൗകര്യം ലഭ്യമാക്കുന്നത്. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ- 9961350078, 0487 2361078, 2360849.

date