Skip to main content

പ്രജ്ഞ 2020- സംസ്ഥാനതല ഓണ്‍ലൈന്‍  ക്വിസ് മത്സരം 

 

ഹൈസ്‌കൂള്‍  ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി  കേരള ഖാദി  ഗ്രാമവ്യവസായ ബോര്‍ഡ്  നടത്തിവരുന്ന  സംസ്ഥാനതല ക്വിസ് മത്സരം  കോവിഡ് കാരണം  ഈ വര്‍ഷം ഓണ്‍ ലൈനായി  പ്രജ്ഞ 2020 എന്ന പേരില്‍   നടത്തും.   ഗ്രാന്റ് മാസ്റ്റര്‍  ഡോ.ജി.എസ് പ്രദീപ്  ക്വിസ് മത്സരം നയിക്കും. 

ക്വിസ് മത്സരത്തിന്റെ വിഷയം 70 ശതമാനം  പൊതു വിജ്ഞാനവും  30  ശതമാനം  ഗാന്ധിജിയും ഖാദിയും  ഇന്ത്യന്‍  സ്വാതന്ത്ര്യ സമരവും  എന്നതാണ്.   കേരളത്തിലെ        സര്‍ക്കാര്‍-എയിഡഡ്-അണ്‍ എയിഡഡ്  സ്‌കൂളുകളിലെ  8 മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.  

താല്‍പര്യമുളള വിദ്യാര്‍ഥികള്‍ secretarykkvib@gmail.com /iokkvib@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ചെയ്യുക. ഈ മാസം 30 ന് രാവിലെ 11 ന്  സ്‌ക്രീനിംഗിനു വേണ്ടിയുളള ചോദ്യങ്ങളും ഉത്തരകടലാസിന്റെ മാതൃകയും  നിബന്ധനകളും  www.kkvib.org എന്ന  ബോര്‍ഡിന്റെ സൈറ്റില്‍  അപ്‌ലോഡ്  ചെയ്യും ഒരു ടീമില്‍ ഒരു കുട്ടി മാത്രം മതിയാകും. ഉത്തരകടലാസില്‍  കുട്ടിയുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍, സ്‌കൂളിന്റെ പേര്, ക്ലാസ് മുതലായവ  രേഖപ്പെടുത്തണം.   ഈ മാസം 30 ന് രാവിലെ 11 മുതല്‍ 11.30 വരെ ഉത്തരപേപ്പര്‍ iokkvib@gmail.com എന്ന ഐ.ഡിയില്‍ ഇ-മെയില്‍  ചെയ്യാം. കൂടുതല്‍ മാര്‍ക് നേടുന്ന ആറ് പേരെ  ഫൈനലിലേക്ക് തെരഞ്ഞെടുക്കും.   ഒരു സ്‌കൂളില്‍ നിന്നും  ഒന്നിലധികം  മത്സരാര്‍ഥികളുണ്ടായാല്‍  ആദ്യം ഉത്തരം ഇ-മെയില്‍ ചെയ്യുന്ന കുട്ടിയെ മാത്രം  പരിഗണിക്കും. ഉയര്‍ന്ന മാര്‍ക്കുകളില്‍ ആറാംസ്ഥാനം വരെ ടൈ  വന്നാല്‍ ആദ്യം ഉത്തരം ഇ-മെയില്‍ ചെയ്തകുട്ടിയെ പരിഗണിക്കും. 

ഫൈനല്‍ മത്സരം ഒക്‌ടോബര്‍ ഏഴിന്  രാവിലെ  11 ന് ഖാദി ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ ക്രമീകരണങ്ങളിലൂടെ  നടത്തും.   ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ,  മൂന്നാം സമ്മാനം  2001 രൂപയും നല്‍കും. കൂടാതെ സര്‍ട്ടിഫിക്കറ്റും ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന്  എവര്‍റോളിംഗ്  ട്രോഫിയും  സമ്മാനമായി  നല്‍കും.  പങ്കെടുക്കുന്ന  എല്ലാ    കുട്ടികള്‍   ക്കും  പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക്  അവരുടേതായ സര്‍ട്ടിഫിക്കറ്റും അയച്ചു കൊടുക്കും. ഫോണ്‍ - 9447271153

 

date