Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 14-09-2020

ദേശീയ സാമ്പിള്‍ സര്‍വെ; പൊതുജനങ്ങള്‍ സഹകരിക്കണം

പട്ടുവം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കുറയുന്നതിനനുസരിച്ച് ദേശീയ സാമ്പിള്‍ സര്‍വെ സപ്തംബര്‍ 30 നകം പൂര്‍ത്തിയാക്കുമെന്ന് ഡയറക്ടര്‍ എഫ് മുഹമ്മദ് യാസിര്‍ അറിയിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന 78-ാമത് സാമൂഹിക സാമ്പത്തിക സര്‍വ്വെ ആണ് ഇപ്പോള്‍ നടക്കുന്നത്. കൊവിഡ് മുന്‍കരുതലോടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഉദ്യോഗസ്ഥര്‍ സര്‍വെയ്‌ക്കെത്തുന്നതെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.

ക്യാമ്പ് സിറ്റിംഗ്

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാര സ്ഥാനികള്‍, കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരിയുടെ സാക്ഷ്യപത്രം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.    ഇവ സ്വീകരിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ സപ്തംബര്‍ 17 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, കണ്ണൂര്‍ പിള്ളയാര്‍ കോവില്‍ എന്നിവിടങ്ങളിലും 18 ന് മാടായി തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തിലും രാവിലെ 10 മുതല്‍ ഒരു മണി വരെ ക്യാമ്പ് ചെയ്യും.

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റിലയന്‍സ് തോട്ടട, തോട്ടട ടൗണ്‍, ശ്രീനിവാസ, മനോരമ, ചാല 12 കണ്ടി, ഗോള്‍ഡന്‍ റോക്ക്, എ 1 റോഡ്, നിഷ റോഡ്, സോണല്‍ ഓഫീസ് പരിസരം, സുസുകി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, മേലെചൊവ്വ, അമ്പാടി, എ കെ ജി റോഡ്, അമ്പലക്കുളം, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്‌സ് അമ്പക്കുളം എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 15 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, പാങ്കളം ഭാഗങ്ങളില്‍ സപ്തംബര്‍ 15 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐ യിലെ എന്‍ സി വി ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് എന്നീ ട്രേഡുകളിലേക്കും ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി എന്നീ ട്രേഡുകളിലേക്കുമാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. www.itiadmissions.kerala.gov.in  വഴി സപ്തംബര്‍ 24 നകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835987, 9496360743.

പയ്യന്നൂര്‍ പോളി പ്രവേശനം

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജിലെ 2020-21 അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് ലാറ്ററല്‍  എന്‍ട്രി മുഖേനയുള്ള പ്രവേശനം സപ്തംബര്‍ 16ന് ബുധനാഴ്ച കോളേജില്‍ നടക്കും.  അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥിനികള്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ ഹാജരാകേണ്ടതാണ്.
ഐ ടി ഐ/കെജിസിഇ ക്വാട്ട- പയ്യന്നൂര്‍ വനിതാ പോളിടെക്നിക്കില്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേരും രാവിലെ 9.30 നു കോളേജില്‍ ഹാജരാകേണ്ടതാണ്.
പ്ലസ്ടു/വിഎച്ച്എസ്ഇ ക്വാട്ട-എസ് സി/കെ യു-മുഴുവന്‍ പേരും രാവിലെ 10 ന്  കോളേജില്‍ ഹാജരാകേണ്ടതാണ്.
റാങ്ക് ഒന്ന് മുതല്‍ 250 വരെയുള്ളവര്‍ രാവിലെ 10.30 നും റാങ്ക് 251 മുതല്‍ 400 വരെയുള്ളവര്‍ ഉച്ചയ്ക്ക് 12.30 നും റാങ്ക് 401 മുതല്‍ 612 വരെയുള്ളവര്‍ രണ്ട് മണിക്കും കോളേജില്‍ ഹാജരാകണം.
ഫീസ് ആനുകൂല്യമുള്ളവര്‍ 10500 രൂപയും പി ടി എ ഫണ്ടും അല്ലാത്തവര്‍ 13100 രൂപയും പി ടി എ ഫണ്ടും അടക്കേണ്ടതാണ്.  എസ് സി/എസ് ടി വിഭാഗത്തില്‍പെട്ടവര്‍ പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് ആനുകൂല്യത്തിന് അര്‍ഹരാണ്.
ഓണ്‍ലൈനായി ഫീസ് അടക്കേണ്ടതിനാല്‍ മുഴുവന്‍ വിദ്യാര്‍ഥിനികളും എടിഎം കാര്‍ഡ് കൊണ്ടുവരേണ്ടതാണ്.  ഫോണ്‍: 7907608509, 9496846109. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും.
 

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

കണ്ണൂര്‍ താലൂക്ക് കല്ല്യാശ്ശേരി വില്ലേജിലെ പറക്കോത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം, കൈതപ്രം വില്ലേജിലെ ചെറുവിച്ചേരി വേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ സപ്തംബര്‍ 30 ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.  ഫോണ്‍: 0490 2321818.

ഐ ടി ഐ പ്രവേശനം

മാടായി ഗവ. ഐ ടി ഐയില്‍ 2020 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എന്‍സിവിടി അഫിലിയേഷനുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (ഏകവത്സരം), ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) (ദ്വിവത്സരം) എന്നീ ട്രേഡുകളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. www.itiadmissions.kerala.gov.in ല്‍ സപ്തംബര്‍ 24 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0497-2985069.

കുടുംബശ്രീ സംരംഭകത്വ പ്രോത്സാഹനം: അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ സംരംഭകത്വ പ്രോത്സാഹനത്തിന് സ്റ്റാര്‍ട്ട് അപ്പ് ഫണ്ട്' എന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ധനസഹായം. അഞ്ചില്‍ കുറയാത്ത അംഗങ്ങളുള്ളതും ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരുമായ വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ബിഎസ്എന്‍എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, റബ്‌കോ ബില്‍ഡിംഗിന് സമീപം, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ സപ്തംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0497 2702080 ല്‍ ലഭിക്കും.

 
ഡി എല്‍ എഡ്: അപേക്ഷാര്‍ഥികള്‍ക്ക്
പ്രത്യേക നിര്‍ദേശം

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2020-21 ഡി എല്‍ എഡ് അപേക്ഷകള്‍ സ്‌കാന്‍ ചെയ്ത് മെയില്‍ ചെയ്യുന്ന അപേക്ഷാര്‍ഥികള്‍ അപേക്ഷയും അനുബന്ധ രേഖകളും ഇ മെയിലായി അയക്കണമെന്ന് നിര്‍ദേശം.  മെയിലിന്റെ സബ്ജക്ടില്‍ ഡി എല്‍ എഡ് അപേക്ഷ എന്ന് നല്‍കണം.  എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് (ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തവര്‍             മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്) എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.  സ്വാശ്രയം (മെറിറ്റ്) സീറ്റിലേക്ക് അപേക്ഷ നല്‍കുന്നവര്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്റെ പേരിലെടുത്ത 100 രൂപയുടെ ഡി ഡി (അസ്സല്‍) സപ്തംബര്‍ 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം.  വിശദ വിവരങ്ങള്‍ www.dde.kannur.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2705149

date