പ്രജ്ഞ 2020; സംസ്ഥുനതല ക്വിസ് മത്സരം ഓണ്‍ലൈന്‍
പ്രജ്ഞ 2020; സംസ്ഥുനതല ക്വിസ് മത്സരം ഓണ്‍ലൈന്‍
കൊച്ചി: സംസ്ഥാനത്തെ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് കഴിഞ്ഞ 18 വര്‍ഷങ്ങളായി നടത്തി വന്ന സംസ്ഥാനതല ക്വിസ് മത്സരം കോവിഡ് മഹാമാരി കാരണം ഈ വര്‍ഷം ഓണ്‍ലൈനായി പ്രജ്ഞ 2020 എന്ന പേരില്‍ നടത്തും. പ്രശസ്ത ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് മത്സരം നയിക്കും. വിഷയം 70 ശതമാനം പൊതുവിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും എന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍-എയിഡഡ്-അണ്‍എയിഡഡ് സ്കൂളുകളിലെ എട്ടു മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുളള വിദ്യാര്‍ഥികള്‍ secretarykkvib@gmail.com അല്ലെങ്കില്‍ iokkvib@gmail.com എന്ന ഇ-മെയില്‍ ഐ ഡിയില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. സപ്തംബര്‍ 30-ന് രാവിലെ 11-ന് സ്ക്രീനിംഗിനു വേണ്ടിയുളള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന ബോര്‍ഡിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഒരു ടീമില്‍ ഒരു കുട്ടി മാത്രം മതിയാകും. ഉത്തരക്കടലാസില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍, സ്കൂളിന്റെ പേര്, ക്ലാസ് മുതലായവ രേഖപ്പെടുത്തണം. 30-ന് രാവിലെ 11 മുതല്‍ 11.30 വരെ ഉത്തരപേപ്പര്‍ iokkvib@gmail.com എന്ന ഐഡിയില്‍ ഇമെയില്‍ ചെയ്യാം. അവ പരിശോധിക്കുകയും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആറ് പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും. ഒരു സ്കൂളില്‍ നിന്നും ഒന്നിലധികം മത്സരാര്ഥികളുണ്ടായാല് ആദ്യം ഉത്തരം ഇ-മെയില്‍ ചെയ്യുന്ന കുട്ടിയെ മാത്രം പരിഗണിക്കുന്നതും മറ്റ് കുട്ടികളുടെ ഉത്തരക്കടലാസ് അസാധുവാക്കുന്നതുമാണ്. ഉയര്‍ന്ന മാര്‍ക്കുകളില്‍ ആറാം സ്ഥാനം വരെ ടൈ വന്നാല്‍ ആദ്യം ഉത്തരം മെയില്‍ ചെയ്ത കുട്ടിയെ പരിഗണിക്കുന്നതാണ്. ഫൈനല്‍ മത്സരം ഒക്ടോബര്‍ ഏഴിന് 11-ന് ഖാദി ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ തയാറാക്കുന്ന ഓണ്‍ലൈന്‍ ക്രമീകരണങ്ങളിലൂടെ നടത്തും. ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സ്ഥാനം 3001, മൂന്നാം സ്ഥാനം 2001 രൂപയും നല്‍കും. കൂടാതെ സര്‍ട്ടിഫിക്കറ്റും. ഒന്നാം സമ്മാനം നേടുന്ന സ്കൂളിന് എവര്‍റോളിംഗ് ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് അവരുടേതായ സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447271153.
- Log in to post comments