Skip to main content

എറണാകുളം അറിയിപ്പുകള്‍

താത്കാലിക ഒഴിവ്

എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിലും സാങ്കേതിക വിദ്യയിലുമുള്ള ഒരു വർഷത്തെ പ്രവ്യത്തി പരിചയവുമാണ് ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ യോഗ്യത. 20- 35 ആണ് പ്രായപരിധി. 

 

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, കമ്യുണിറ്റി / ലോക്കൽ ഗവൺമെൻറുമായി ബന്ധപ്പെട്ട പ്രവർത്തന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റിൻ്റെ യോഗ്യത. പ്രായപരിധി 20- 35.

 

ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.സി സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിലോ nnm...@gmail.com എന്ന മെയിലിലോ 2020 സെപ്തംബർ 22നു വൈകിട്ട് മൂന്നിന് മുൻപ് ലഭിക്കണം. 

ഫോൺ - 0484 24 23934

 

ഓൺലൈൻ അദാലത്ത് 

പൊതുജനങ്ങളുടെ പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. കൊച്ചി താലൂക്ക് പരിധിയിലുള്ള പരാതികൾ സെപ്തംബർ 16 മുതൽ 22 വരെ താലൂക്കിനു കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും. 28 ന് ജില്ലാ കളക്ടർ പരാതികൾക്ക് തീർപ്പ് കൽപ്പിക്കും. പ്രളയധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല. കണ്ടെയ്ൻമെൻറ് സോണിൽ നിന്നുള്ള അപേക്ഷകളും സ്വീകരിക്കില്ല.

 

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2020-21 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെൻ്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് & ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കൊ മൊഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 0484 2558385, 9400455066

 

ടേക്ക് എ ബ്രേക്ക്‌ ; പൊതു  ശുചിമുറികളുടെ നവീകരണം  ഒക്ടോബർ 2 ന് മുൻപായി പൂർത്തിയാക്കണം: കളക്ടർ  

എറണാകുളം :ജില്ലയിൽ ഒട്ടാകെ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുടെ ഭാഗമായി  പൊതു ശുചിമുറികളുടെ നവീകരണം ഒക്ടോബർ 2ന് മുൻപായി പൂർത്തിയാക്കണമെന്ന് കളക്ടർ എസ്. സുഹാസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക്‌ നിർദേശം നൽകി. പഞ്ചായത്തുകളിൽ രണ്ടും, മുൻസിപ്പാലിറ്റികളിൽ അഞ്ചും കോർപറേഷൻ പരിധിയിൽ എട്ടും പൊതു ശുചിമുറികൾ തയ്യാറാക്കാൻ ആണ്  നിർദേശം നൽകിയിട്ടുള്ളത്. ജില്ലയിൽ ആകെ 237 ശുചിമുറികൾ ആണ് തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുള്ളത്.  പഴയത് നവീകരിക്കുകയോ ആവശ്യത്തിന് പൊതു ശുചിമുറികൾ ഇല്ലെങ്കിൽ പുതിയത് നിർമ്മിക്കുകയോ ചെയ്യാനാണ് ടേക്ക് എ ബ്രേക്ക്‌ പദ്ധതി ലക്ഷ്യമിടുന്നത്. നവംബർ 30ന് മുൻപായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

 

പൊതു സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കി ആളുകളുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എല്ലാ സ്ഥലങ്ങളിലും ഉറപ്പാക്കുക എന്നതാണ് ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുടെ ലക്ഷ്യം.  

 

വീഡിയോ കോൺഫറൻസ് വഴി നടത്തിയ അവലോകന യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി. എച്ച് ഷൈൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് എ. ഡി. പി. ജോയ്, എ. ഡി. സി ജനറൽ ശ്യാമ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

 

ദിശ അവലോകന യോഗം ചേർന്നു 

 

എറണാകുളം : കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്താനായി ഹൈബി ഈഡൻ എം. പി യുടെ അധ്യക്ഷതയിൽ ജില്ലാ വികസന കോർഡിനേഷൻ ആൻഡ് മോണിറ്ററിങ് സമിതി യോഗം വീഡിയോ കോൺഫെറെൻസിലൂടെ  ചേർന്നു. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു. എ. ഡി. എം. സാബു കെ. ഐസക്, ദിശ കൺവീനർ എറണാകുളം ജില്ലാ പ്രൊജക്റ്റ്‌ ഡയറക്ടർ ട്രീസ ജോസ്, ജനപ്രതിനിധികൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ  വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ്-ഹോമിയോ ഇന്റര്‍വ്യൂ ഈ മാസം 23-ന് രാവിലെ 10-ന്. നഴ്‌സ് യോഗ്യത ജി.എന്‍.എം കോഴ്‌സ്. ഇന്റര്‍വ്യൂ ഈ മാസം 23-ന് ഉച്ചയ്ക്ക് 12.30-ന്. നഴ്‌സിംഗ് അസിസ്റ്റന്റ് ആന്റ് അറ്റന്‍ഡര്‍ യോഗ്യത എസ്.എസ്.എല്‍.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇന്റര്‍വ്യൂ 24-ന് രാവിലെ 10.30 ന്. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ യോഗ്യത എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (അഭികാമ്യം) ഇന്റര്‍വ്യൂ 25-ന് രാവിലെ 10.30 ന്.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ദിവസം അസല്‍ രേഖകളും (പകര്‍പ്പ് സഹിതം) കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവരത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 23-ന്
കൊച്ചി: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്/ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആയുര്‍വേദ കോളേജ് എന്നീ വകുപ്പുകളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ് -രണ്ട് (ആയുര്‍വേദ) എന്‍.സി.എ-വിശ്വകര്‍മ്മ (കാറ്റഗറി നം. 118/19) തസ്തികയുടെ ഇന്റര്‍വ്യ സെപ്തംബര്‍ 23-ന് പി.എസ്.സി യുടെ ജില്ലാ ഓഫീസില്‍ നടത്തുന്നു. കോവിഡ്-19 രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഗവണ്‍മെന്റ് അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗാര്‍ഥികള്‍ ഓഫീസ് പരിസരത്ത് പ്രവേശിക്കാന്‍ പാടുളളൂ. ഉദ്യോഗാര്‍ഥികള്‍ക്കുളള ഇന്റര്‍വ്യൂ മെമ്മോ അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഈ മാസം 19 തീയതിക്കകം ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ 0484-2314500 നമ്പരില്‍ ബന്ധപ്പെടണം.

മരം ലേലം
കൊച്ചി: പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ ഓഫീസ് പിറവത്തിന്റെ കോമ്പൗണ്ടില്‍ നില്‍ക്കുന്ന ഒരു മഹാഗണി മരം സെപ്തംബര്‍ 24-ന് ഓഫീസ് കോമ്പൗണ്ടില്‍ രാവിലെ 11.30 ന് പരസ്യമായി ലേലം ചെയ്യും. നിരതദ്രവ്യം 7600 രൂപ. മുദ്രവച്ച ദര്‍ഘാസുകള്‍ 23-ന് ഉച്ച കഴിഞ്ഞ് മൂന്നു വരെ  പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2831325. ഇ-മെയില്‍ aee...@gmail.com

ഇന്റര്‍വ്യൂ മാറ്റിവച്ചു
കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 18-ന് ഫാര്‍മസിസ്റ്റ്/നഴ്‌സ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇനി പറയും പ്രകാരം മാറ്റിവച്ചു. ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഈ മാസം 25-ന്, ആയുര്‍വേദ നഴ്‌സ് ഒക്‌ടോബര്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2335592.  

date