Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം : എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വാർഡുകൾ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിലേക്ക് 20 ലിറ്റർ കുടിവെള്ളം ബോട്ടിലുകൾ ഒക്ടോബർ ഒന്നുമുതൽ ആറുമാസത്തേക്ക് ആവശ്യപ്പെടുന്നതിനനുസരിച്ച് വിതരണം ചെയ്യുന്നതിന് പ്രവർത്തി പരിചയമുള്ള വ്യക്തികളിൽനിന്നും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ബോട്ടിലുകൾക്ക് ആവശ്യമായ സ്റ്റാൻഡുകൾ ഉൾപ്പെടെയാണ് വിതരണം ചെയ്യേണ്ടത് . മുദ്രവെച്ച കവറുകളിൽ Quotaion for packaged drinking water with stand എന്ന് രേഖപ്പെടുത്തണം. സെപ്റ്റംബർ 23ന് രാവിലെ 11 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക
date
- Log in to post comments