Post Category
ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പാരിതോഷികത്തിന് 30 വരെ അപേക്ഷിക്കാം
മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും നേടിയവര്‍ക്ക് പാരിതോഷികം ലഭിക്കുന്നതിന് അപേക്ഷിക്കാം. മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ഈ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസിലും ഡിവിഷന് ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0495-2360720.
date
- Log in to post comments