Skip to main content

പട്ടിക വിഭാഗക്കാര്‍ക്ക് 2021 ലെ നീറ്റ്, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പരിശീലനം

പട്ടിക വിഭാഗക്കാര്‍ക്ക് 2021 ലെ നീറ്റ്,
എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പരിശീലനം

കൊച്ചി: 2020  മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡു ലഭിച്ച പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2021 ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പായി ദീര്‍ഘകാല കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്തു പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ലെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പരിശീലത്തിനു പരിഗണിക്കുന്നതാണ്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്തവരെ വീണ്ടും ഈ കോച്ചിംഗ് ക്ലാസിലേക്ക് പരിഗണിക്കുന്നതല്ല.
അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 90 പേരെ തിരഞ്ഞെടുത്ത് 2021 ലെ നീറ്റ്, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ദീര്‍ഘകാലത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി (ഓണ്‍ലൈന്‍ ക്ലാസുകള്‍) നടത്തുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതമുള്ള അപേക്ഷ സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ,. മൂവാറ്റുപുഴ - 686669, വിലാസത്തില്‍ ലഭിക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  നിര്‍ദ്ദിഷ്ട പരി ശീലനത്തിന്? പങ്കെടുക്കുന്നതിനു ലാപ്‌ടോപ്പ്/സ്മാര്‍ട്ട് ഫോണ്‍/ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമായിട്ടുളളവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

date