ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍
ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍
ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനപിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ടിന്റെ ആഭിമുഖ്യത്തിലാണ് പ്രത്യേക പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വിക്‌ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനപിന്തുണനല്‍കുക എന്നതാണ് പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ ലക്ഷ്യം. ക്ലാസിന്റെ ഭാഗമായി ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്തുക, വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ഭാഷാപരമായ പരമിിതി മറികടന്ന് അവരെ പാഠഭാഗങ്ങള്‍ വ്യക്തമാക്കാന്‍ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രത്യേക പരിശീലന കേന്ദ്രങ്ങളില്‍ പ്രധാനമായും നടക്കുക. ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളില്‍ നിന്നോ മറ്റ് മാര്‍ഗങ്ങളിലുടെയോ പഠനപിന്തുണ ലഭിക്കാനോ സംശയങ്ങള്‍ ദൂരീകരിക്കാനോ സാഹചര്യമില്ല എന്നതിനാല്‍ ആ ചുമതലയാണ് പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ നിര്‍വഹിക്കുന്നത്. ഇതരസംസ്ഥാനക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലാണ് പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ജില്ലയില്‍ 30 പ്രത്യേക പരിശീലന കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. വായനശാലകള്‍, ക്ലബ്ബുകള്‍, അങ്കണവാടികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടര്‍ന്ന് പ്രത്യേക പരിശീലന കേന്ദ്രങ്ങളില്‍ എത്തുകയും അതാത് ദിവസത്തെ ക്ലാസ് സംബന്ധിച്ച വ്യക്തത വരുത്തുകയും ചെയ്യുന്ന വിധമാണ് പ്രത്യേക പരിശീന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഓരോ ക്ലാസിനും പ്രത്യേക സമയം പരിശീലന കേന്ദ്രങ്ങളില്‍ നിശ്ചയിക്കുന്നത് വഴി എല്ലാ ക്ലാസിലും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് വരുന്നതിനെ തടയും. പ്രത്യേക പരിശീലനകേന്ദ്രത്തിന്റെ ജില്ലതല ഉദ്ഘാടനം പായിപ്ര പഞ്ചായത്തിലെ പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഉഷമാനാട്ട്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജോയ് ജോര്‍ജ്, അര്‍ബന്‍ കോര്‍ഡിനേറ്റര്‍ പി.ബി.രതീഷ്, ആസാദ് ലൈബ്രറി പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ആനി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു
- Log in to post comments