Skip to main content

കരുമാലൂരിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് തറക്കല്ലിട്ടു

കരുമാലൂരിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന് തറക്കല്ലിട്ടു

 

എറണാകുളം: കരുമാലൂർ പഞ്ചായത്തിലെ മാമ്പ്ര ബ്ലോക്ക് പള്ളത്ത് ലൈഫ്  മിഷൻ  ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ശിലാഫലക അനാച്ഛാദനം ആലങ്ങാട് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻ്റ് വിജു ചുള്ളിക്കൽ നിർവഹിച്ചു. കരുമാല്ലൂർ പഞ്ചായത്ത്  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പാത്തല  അധ്യക്ഷത വഹിച്ചു.

 

 

കരുമാലൂർ  പഞ്ചായത്തിൽ 44 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്.  കരുമാലൂർ പഞ്ചായത്തിൽ ഏഴാം വാർഡിലെ മാമ്പ്ര ബ്ലോക്ക് പള്ളത്ത് നീറ്റ ജലാറ്റിൻ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന സർക്കാർ ഏറ്റെടുത്ത  1072 സെൻറ് സ്ഥലത്ത് 6.23 കോടി രൂപ ചെലവിലാണ് ഫ്ലാറ്റ് സമുച്ചയത്തിൻ്റെ  നിർമ്മാണം. 26655 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം. 

 

date