Post Category
അയ്യമ്പുഴയിൽ ലൈഫ് ഭവനസമുച്ചയത്തിന് തറക്കല്ലിട്ടു
അയ്യമ്പുഴയിൽ ലൈഫ് ഭവനസമുച്ചയത്തിന് തറക്കല്ലിട്ടു
എറണാകുളം: അയ്യമ്പുഴ പഞ്ചായത്തിലെ ലൈഫ് ഭവനസമുച്ചയത്തിൻ്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ശിലാഫലക അനാച്ഛാദനം പഞ്ചായത്ത് പ്രസിഡൻ്റ് നീതു അനു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.യു.ജോമോൻ അധ്യക്ഷത വഹിച്ചു.
അയ്യമ്പുഴ പഞ്ചായത്തിൽ 44 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. 6 കോടി 29 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് നൽകിയ158 സെൻ്റിലാണ് ഭവനസമുച്ചയത്തിൻ്റെ നിർമ്മാണം.. 26651 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണ്ണം. പഞ്ചായത്ത് സെക്രട്ടറി എ.വി.ഷാജൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജ ഷാജി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി പൗലോസ് എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments