സ്വയംതൊഴില്‍ വായ്പാ സബ്‌സിഡിക്ക് അപേക്ഷിക്കാം
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ശുപാര്‍ശ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ബാങ്കില്‍ നിന്നും നല്‍കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക്, ബാങ്ക് ലോണ്‍ തുക അനുവദിക്കുന്ന മുറയ്ക്ക് 5000 രൂപ മുതല്‍ 1,00,000 വരെ കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കും. സ്വയം തൊഴില്‍ സന്നദ്ധരായവര്‍ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ ഒന്നും രണ്ടും പേജ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതിനു മുമ്പ് സബ്‌സിഡി വാങ്ങിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിശദവിവരങ്ങള്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ഓഫീസുകളില്‍ നിന്ന് ലഭിക്കും. ഹെഡ് ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം പിന്‍ -695012. ഫോണ്‍ : 0471 2347768, 2340568, 2347152, 2347153, 2347156, റീജിയണല്‍ ഓഫീസ് കോസ്റ്റ് ഗാര്‍ഡിന് എതിര്‍വശം, ഫോര്‍ട്ട് കൊച്ചി, പിന്‍ - 682 001. ഫോണ്‍ : 0484-2116880, റീജിയണല്‍ ഓഫീസ് സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. പിന്‍-673 020. ഫോണ്‍ : 0495 - 2370463.
അപേക്ഷാ ഫോറങ്ങള്‍ക്കും, ഓരോ ആനുകൂല്യത്തിനും സമര്‍പ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് www.hpwc.kerala.gov.in സന്ദര്‍ശിക്കുക.
പി.എന്‍.എക്‌സ്.1032/18
- Log in to post comments