എറണാകുളം അറിയിപ്പുകള്‍
മാധ്യമ പ്രതിഭാ സംഗമം ഇന്ന് (26.9.2020)
കൊച്ചി: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 110ാം വാര്‍ഷികദിനത്തില്‍ കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന മാധ്യമപ്രതിഭാസംഗമം ഇന്ന് (26.9.2020) . ധനകാര്യവകുപ്പുമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രാവിലെ 10.30ന് സംഗമം ഉദ്ഘാടനം ചെയ്യും.
അക്കാദമിയുടെ 2019 ഫെലോഷിപ്പിന് അര്‍ഹരായവര്‍ക്കുള്ള വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. ഡോ. അച്യുത്ശങ്കര്‍ എസ് നായര്‍, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫ്, ഡോ. മീന ടി . പിള്ള എന്നിവര്‍ ക്ലാസുകള്‍ നയിക്കും. അക്കാദമി സെക്രട്ടറി എന്‍.പി. സന്തോഷ് സ്വാഗതവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ നന്ദിയും പറയും.
ഗവ: വനിതാ ഐ.ടി.ഐ പ്രവേശനം
കൊച്ചി: ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ട്രേഡ് ഓപ്ഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന്‍ കൂടി നല്‍കണം. www.itiadmission.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
ഗവ: കളമശേരി ഗവ: ഐ.ടി.ഐ പ്രവേശനം
കൊച്ചി: കളമശേരി ഗവ: ഐ.ടി.ഐ യിലെ 2020 അധ്യയന വര്‍ഷത്തിലെ അഡ്മിഷനുളള അവസാന തീയതി സപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഇതു വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ചോയിസ് നല്‍കണം. www.itiadmission.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസും ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.det.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0484-2555505 നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യണം.
ഐ.ടി.ഐ; അപേക്ഷ ക്ഷണിച്ചു
കൊച്ചി: സര്‍ക്കാര്‍ ഐ.ടി.ഐ കളിലേക്കുളള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി സപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ആരക്കുഴ ഗവ: ഐ.ടി.ഐ യില്‍ മെട്രിക് ട്രേഡായ ഡി/സിവില്‍ (രണ്ട് വര്‍ഷം) നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് 2020-21 വര്‍ഷത്തെ പ്രവേശനത്തിനായി www.itiadmission.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ട്രേഡ് ഓപ്ഷനോടുകൂടി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. ഇതിനോടകം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുളളവര്‍ ട്രേഡ് ഓപ്ഷനുംകൂടി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2254442, 9446135438. വെബ്‌സൈറ്റ് www.det.kerala.gov.in ഐ.ടി.ഐ വെബ്‌സൈറ്റ് www.itiarakkuzha.kerala.gov.in .
ഐ.ടി.ഐ പ്രവേശനം
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിലെ 2020-21 വര്‍ഷത്തെ പ്രവശനത്തിനായിട്ടുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30/09/2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. കൂടാതെ ട്രേഡ് ഓപ്ഷന്‍ ഇപ്പോള്‍ പോര്‍ട്ടലില്‍ ലഭ്യമാണ് ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷനും കൂടി നല്‍കേണ്ടതാണ്.https://www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, വെല്‍ഡര്‍ എന്നീ ട്രേഡുകളിലേക്കാണ് അഡ്മിഷന്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2700142 നമ്പറില്‍ ബന്ധപ്പെടുക.
വിവിധ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദേശീയ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ (എന്‍.ബി.സി.എഫ്.ഡി.സി) ന്യൂഡല്‍ഹി, കീഴില്‍ ഐ.എച്ച്.ആര്‍.ഡി യുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളില്‍ ഒക്‌ടോബര്‍ മാസം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ കോഴ്‌സുകളുടെ വിവരം ചുവടെ ചേര്‍ക്കുന്നു.
എറണാകുളം, മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, കലൂര്‍ (ഫോണ്‍ 0484-2985252) കോഴ്‌സ് സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ (30 സീറ്റ്) കാലാവധി മൂന്ന് മാസം (400 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി.
കോഴിക്കോട്, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഫോണ്‍ 9446255872, 9447638022, കോഴ്‌സ് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (30 സീറ്റ്) കാലാവധി മൂന്ന് മാസം (350 മണിക്കൂര്‍) യോഗ്യത ബിരുദം.
മലപ്പുറം, ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്റര്‍, തവനൂര്‍, ഫോണ്‍ 0494-2688699, 9746865638, 0484-2985252, ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (30 സീറ്റ്) കാലാവധി മൂന്ന് മാസം (400 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി.
തൃശൂര്‍, ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വരടിയം, ഫോണ്‍ 0487-2214773, 9497072620, കോഴ്‌സ് ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊലൂഷന്‍സ് (30 സീറ്റ്) കാലാവധി മൂന്ന് മാസം (350 മണിക്കൂര്‍) യോഗ്യത എസ്.എസ്.എല്‍.സി.
അപേക്ഷകരുടെ യോഗ്യതകള്‍, മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുളള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ അഥവാ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുളള സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ അഥവാ ഡീ നോട്ടിഫൈഡ് സെമിനൊമാഡിക് ആന്റ് നൊമാഡികൈ്ടബ്‌സ് (ഡി.എം.റ്റി) വിഭാഗത്തിലുളളവര്‍. താത്പര്യമുളള അപേക്ഷകര്‍ ഒക്‌ടോബര്‍ ഒമ്പതിനു മുമ്പായി തൊട്ടടുത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.
- Log in to post comments