എറണാകുളം വാര്‍ത്തകള്‍
കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മന്ദിരം: ഉദ്ഘാടനം ഒക്ടോബർ മൂന്നിന്
കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിട്ട് കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒക്ടോബർ 3 ന് രാവിലെ 9.30 ന് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ചടങ്ങിൽ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. ഫണ്ടുപയോഗിച് സെമിനാർ ഹാൾ, ലൈബ്രററി ഹാൾ, ക്യാന്റീൻ ബ്ലോക്ക്, ക്ലാസ് റൂമുകൾ, ഹയർ സെക്കണ്ടറി ലാബുകൾക്ക് ആവശ്യമായ മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റുകൾ എന്നിവയാണ് നിർമ്മിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വി.പി.സജീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്യും. ബെന്നി ബഹനാൻ എം.പി.മുഖ്യ പ്രഭാഷണം നടത്തും. നവീകരിച പി.ടി.എ. കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിക്കും. ഇതോടൊപ്പം നവീകരിച ക്യാന്റീൻ ബ്ലോക്കിന്റെ ഉദ്ഘാടനം, സെമിനാർ ഹാളിന്റെ ഉദ്ഘാടനം, ലൈബ്രററി ഹാളിന്റെ ഉദ്ഘാടനം എന്നിവയും നടക്കും.സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് ദാനം, അധ്യാപകരേയും കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടറേയും ആദരിക്കൽ എന്നിവയും നടക്കും.കോവിഡ് മാനദണ്ഡമനുസരിച്ച് നടക്കുന്ന ചsങ്ങിൽ ജനപ്രതിനിധികളും പി.ടി.എ. ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലയിൽ തന്നെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് കടയിരുപ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ
ലഹരി വിരുദ്ധ വെബിനാർ ; എറണാകുളം ക്ലസ്റ്റർ തല ഉദ്ഘാടനം ഇന്ന്
കൊച്ചി: വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ 'കാവലാൾ ' എറണാകുളം ക്ലസ്റ്റർ തല ഉദ്ഘാടനം ഇന്ന് ( 29-09-ചൊവ്വ) നടക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി ജില്ലാ മാനേജർ ജി.സജിത്കുമാർ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ വെബിനാർ ഉദ്ഘാടനം ചെയ്യും. ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി.അഭിലാഷ് സ്വാഗതം പറയും. അസി.എക്സൈസ് ഇൻസ്പെക്ടർ പിഎ. വിജയൻ ക്ലാസ് നയിക്കും.ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ലഹരി വർജന- പ്രതിരോധ ശീലം വളർത്തുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. പള്ളുരുത്തി, സെൻറ് ആൽബർട്ട്സ് എച്ച്.എസ്.എസ് എറണാകുളം സ്കൂളുകളാണ് ഉദ്ഘാടന വെബിനാറിൽ പങ്കെടുക്കുന്നത്. തുടർ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ക്ലസ്റ്ററുകളിലെ ഹയർ സെക്കണ്ടറി സ്കൂളുകളിലും വെബിനാർ നടത്തും.
- Log in to post comments