Skip to main content

20പഞ്ചായത്തുകളിലെക്കൂടി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

20പഞ്ചായത്തുകളിലെക്കൂടി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

 

എറണാകുളം: ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളിലെക്കൂടി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ആകെ 42 പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇതുവരെ പൂർത്തിയായി. വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം, ചൂർണ്ണിക്കര, എടത്തല, കീഴ്മാട്, മുടക്കുഴ, അശമന്നൂർ, വേങ്ങൂർ, കൂവപ്പടി, രായമംഗലം, ഒക്കൽ, ഇലഞ്ഞി, പാലക്കുഴ , തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ്  നറുക്കെടുപ്പ് നടന്നത്. സെപ്തം 30 ന് വടവുകോട് ,മുളന്തുരുത്തി, കോതമംഗലം ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടക്കും.

 

 

date