Post Category
മലയാറ്റൂർ സ്ഫോടനം; ലൈസൻസ് റദ്ദാക്കും*
മലയാറ്റൂർ സ്ഫോടനം;
ലൈസൻസ് റദ്ദാക്കും*
മലയാറ്റൂരിൽ
പാറമടയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കെട്ടിടം സ്ഫോടനത്തിൽ തകരുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ,
പാറമടയുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചതായി
ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സാബു കെ ജേക്കബ് നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിൻ്റെ
ഇടക്കാല റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്
നടപടി.
ലൈസൻസ് റദ്ദാക്കുന്ന തീരുമാനം
അന്തിമ അന്വേഷണ റിപ്പോർട്ടിന് വിധേയമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.
പാറമടയുടെ നടത്തിപ്പിൽ
നിയമലംഘനങ്ങൾ ഉണ്ടോ എന്നത് വിശദമായി പരിശോധിച്ചുവരികയാണ്.
ജില്ലയിലെ മറ്റ് പാറമടകളിൽ
സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതു സംബന്ധിച്ച്
പൊതുവായ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments